Asian Metro News

ലിംഗ സമത്വം കൈവരിക്കുന്നതിൽ മാധ്യമങ്ങൾക്കുള്ളത് നിർണായക പങ്ക്: ആരോഗ്യമന്ത്രി

 Breaking News
  • പത്താംതരം തുല്യത വിജയോത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പത്താംതരം തുല്യത വിജയോത്സവവും സാക്ഷരതാ പഠിതാക്കളുടെ മികവുത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉപഹാരങ്ങൾ വിതരണം ചെയ്തു. സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന...
  • ഹെൽപ്പർ ജോലി ഒഴിവ് ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ (ബൈൻഡിംഗ് ) തസ്തികയിൽ ഒബിസി വിഭാഗത്തിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 27 ന് മുമ്പ് അതത് എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ...
  • അപേക്ഷ ക്ഷണിച്ചു തൃപ്പൂണിത്തുറ ടൗണ്‍ എംപ്ളോയ് മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിച്ചു വരുന്ന കരിയര്‍ ഡവലപ്മെന്‍റ് സെന്‍ററില്‍ ജനുവരി 20 മുതല്‍ ആരംഭിക്കുന്നതും ആകെ നൂറ് മണിക്കൂര്‍ ദൈര്‍ഘ്യമുളളതുമായ സൗജന്യ ഓണ്‍ലൈന്‍ ഇംഗ്ളീഷ് കമ്മ്യൂണിക്കേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ താത്പരൃമുളളവരുടെ അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദം, പ്ളസ്...
  • ജോലി ഒഴിവ് ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തില്‍ ഹെൽപ്പർ (PAY LOADER OPERATOR) തസ്തികയിലേക്ക് രണ്ട് ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 24 ന് മുമ്പ് അതത് എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം .പ്രായ...
  • ലഹരി മാഫിയക്കെതിരെ ജന ജാഗ്രതയൊരുക്കി ജനകീയ മുഖാമുഖവും പെരുമ്പാവൂർ: ലഹരി മാഫിയക്കെതിരെ ജന ജാഗ്രതയൊരുക്കി ജനകീയ മുഖാമുഖവും ഭവന സന്ദർശനവും ശ്രദ്ധേയമായി. ജില്ലാ പട്ടികജാതി വികസന ഓഫീസും സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജന മിഷനും സംയുക്തമായാണ് മുടക്കുഴ പഞ്ചായത്തിലെ കണ്ണഞ്ചേരി കോളനിയിൽ ലഹരിക്കെതിരെ ജനകീയ മുഖാമുഖവും...

ലിംഗ സമത്വം കൈവരിക്കുന്നതിൽ മാധ്യമങ്ങൾക്കുള്ളത് നിർണായക പങ്ക്: ആരോഗ്യമന്ത്രി

ലിംഗ സമത്വം കൈവരിക്കുന്നതിൽ മാധ്യമങ്ങൾക്കുള്ളത് നിർണായക പങ്ക്: ആരോഗ്യമന്ത്രി
December 06
18:00 2021

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ലിംഗ സമത്വം യാഥാർഥ്യമാക്കുന്നതിൽ മാധ്യമങ്ങൾക്ക് പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ടെന്ന് വനിത ശിശു വികസന മന്ത്രി വീണാ ജോർജ്. വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്ത്രീസമത്വം സംബന്ധിച്ച കാര്യങ്ങളിൽ വാക്കാൽ മാത്രമല്ല ചർച്ചകളിലും, സമീപനങ്ങളിലും ഇടപെടലുകളിലും മാറ്റം വേണമെന്ന് മന്ത്രി പറഞ്ഞു.
നിയമം മൂലം നിരോധിച്ച സ്ത്രീധനത്തിന്റെ പേരിൽ ഇപ്പോഴും പീഡനങ്ങളും ആത്മഹത്യകളും നടക്കുന്നു.

ഇത്തരം പീഡനങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് പീഡനം അനുഭവിക്കുന്ന ഭർതൃ ഗൃഹങ്ങളിലേക്ക് തിരികെ പോകുവാൻ സമൂഹത്തിൽ നിന്ന് വലിയ സമ്മർദം ഉണ്ടാകുന്നു. സമൂഹത്തിന്റെ ഇത്തരം നിലപാടുകളിൽ മാറ്റം ഉണ്ടാകണം. പെൺകുട്ടികൾ വിദ്യാഭ്യാസം നേടി തൊഴിൽ കണ്ടെത്തി സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുന്ന സാഹചര്യമുണ്ടാകണമെന്നും അതിന് കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും പിന്തുണ ലഭിക്കണമെന്നും പൂർണ്ണമായ അർത്ഥത്തിൽ കേരളത്തെ സ്ത്രീ സൗഹൃദ സംസ്ഥാനമാക്കുന്നതാണ് വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

മാധ്യമ ഭാഷയിലും ചെറിയ ക്ലാസുകൾ മുതൽ കുട്ടികൾ പഠിക്കുന്ന  കവിതകളിലും കഥകളിലും സ്ത്രീകൾ അടുക്കളയിലും വീട്ടിലും മാത്രം ഒതുങ്ങി നിൽക്കണം എന്ന രീതിയിൽ ചില ബിംബങ്ങൾ അവതരിപ്പിക്കപ്പെടുന്നുണ്ട്. അത്തരം വിഷയങ്ങൾ  വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഇതെല്ലാം തിരുത്തപ്പെടണമെന്നും മന്ത്രി പറഞ്ഞു.
സ്ത്രീ വിഷയങ്ങളിൽ ഉപയോഗിക്കുന്ന ഭാഷയിലും, ചിന്തയിലും ചിത്രീകരണത്തിലും ലിംഗാവബോധം ഉണ്ടാകണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment