Asian Metro News

പോപ്പുലർ ഫിനാൻസിന്റെ വിവിധ ശാഖാകളിൽ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം കണക്കെടുപ്പ് ആരംഭിച്ചു

 Breaking News
  • എല്ലാ അങ്കണവാടികളിലും കുമാരി ക്ലബ്ബുകൾ വനിത ശിശുവികസന വകുപ്പിലെ എല്ലാ ഫയലുകളും മാർച്ച് എട്ടിനുള്ളിൽ തീർപ്പാക്കുകയോ നടപടി സ്വീകരിച്ചുവെന്ന് ഉറപ്പാക്കുകയോ ചെയ്യണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വനിതാശിശു വികസന വകുപ്പും അതിന് കീഴിൽ വരുന്ന അനുബന്ധ സ്ഥാപനങ്ങളും പ്രധാനമായും നിർവഹിക്കുന്ന ജോലിയും...
  • ഓഫിസുകളിൽ തീപിടിത്ത സാധ്യത ഒഴിവാക്കാൻ മാർഗനിർദേശം സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ തീപിടിത്തം ഒഴിവാക്കുന്നതിനും തീപിടിത്തമുണ്ടായാൽ പ്രധാനപ്പെട്ട രേഖകൾ നഷ്ടമാകാതിരിക്കുന്നതിനും തീപിടിത്തം പെട്ടെന്ന് അറിയികുന്നതിനും പാലിക്കേണ്ട മാർനിർദേശങ്ങൾ സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. കെട്ടിടത്തിലെ വെന്റിലേഷൻ സംവിധാനങ്ങൾ പൂർണ്ണമായോ ഭാഗികമായോ അടയ്ക്കരുത്. മതിയായ വെന്റിലേഷൻ എല്ലാ ഭാഗങ്ങളിലും ഉറപ്പുവരുത്തണം....
  • കാൻസർ രോഗികൾക്ക് തൊട്ടടുത്ത് വിദഗ്ധ ചികിത്സ രോഗപ്രതിരോധ ശേഷി കുറഞ്ഞ കാൻസർ രോഗികൾ കോവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ വീടിനടുത്ത്  വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ  മന്ത്രി വീണാ ജോർജ്. സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ജില്ലാ കാൻസർ കെയർ പദ്ധതിയുടെ ഭാഗമായി...
  • വീടുകളിൽ മരുന്നെത്തിക്കാൻ ആരോഗ്യ വകുപ്പിന്റെ പ്രത്യേക പദ്ധതി കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവിതശൈലി രോഗങ്ങളുള്ള മുതിർന്ന പൗരന്മാർക്കും ബിപിഎൽ വിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾക്കും അനുബന്ധ രോഗങ്ങളുള്ളവർക്കും വീടുകളിൽ സൗജന്യമായി മരുന്നുകൾ എത്തിച്ചു നൽകുന്നതിനായി ആരോഗ്യ വകുപ്പ് പദ്ധതിയാവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാന ജീവിതശൈലി...
  • ഒറ്റയ്ക്കല്ല ഒപ്പമുണ്ട്: സൈക്കോ സോഷ്യൽ സപ്പോർട്ട് ടീമിനെ ശക്തിപ്പെടുത്തി സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി സോഷ്യൽ സൈക്കോ സപ്പോർട്ട് ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ 957 മാനസികാരോഗ്യ പ്രവർത്തകരെയാണ്...

പോപ്പുലർ ഫിനാൻസിന്റെ വിവിധ ശാഖാകളിൽ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം കണക്കെടുപ്പ് ആരംഭിച്ചു

പോപ്പുലർ ഫിനാൻസിന്റെ വിവിധ ശാഖാകളിൽ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം കണക്കെടുപ്പ് ആരംഭിച്ചു
December 06
08:55 2021

കൊല്ലം : നിക്ഷേപ തട്ടിപ്പിനെ തുടർന്ന് പൂട്ടി സീൽ ചെയ്തിരുന്ന പോപ്പുലർ ഫിനാൻസിന്റെ വിവിധ ശാഖാകളിൽ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ കണക്കെടുപ്പ് ആരംഭിച്ചു. കൊട്ടാരക്കര താലൂക്കിലെ എഴുകോൺ, പുത്തൂർ, കൊട്ടാരക്കര എന്നീ ബ്രാഞ്ചുകളിലാണ് പരിശോധന ആരംഭിച്ചത്. പോപ്പുലർ ഫിനാൻസ്, പോപ്പുലർ ലോൺ, പോപ്പുലർ ഫിനാൻസ് നിധി, മേരിറാണി പോപ്പുലർ നിധി ലിമിറ്റഡ് തുടങ്ങിയ പേരുകളിലായിപ്രവർത്തിച്ചിരുന്ന കൊട്ടാരക്കര താലൂക്കിലെ പുത്തൂർ എഴുകോൺ, കൊട്ടാരക്കര, പൂയപ്പള്ളി, അമ്പലംകുന്ന്, മടത്തറ കരിക്കം , നിലമേൽ, ഓടനാവട്ടം ബ്രാഞ്ചുകൾ ഉൾപ്പെടെ താലൂക്കിലെ വിവിധ ബ്രാഞ്ചുകളിലും കണക്കെടുപ്പ് തുടരുന്നു. എഴുകോൺ ബ്രാഞ്ചിൽ മാത്രം കഴിഞ്ഞ ദിവസം കൊട്ടാരക്കര തഹസീൽദാർ നിർമൽ കുമാർ, ഡെപ്യൂട്ടി തഹസീൽദാർ ജി. അജേഷ് എഴുകോൺ വില്ലേജ് ഓഫീസർ ഷാജി വർഗീസ് , എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 417 പായ്കറ്റുകളിലായി പണയം വച്ചിരുന്ന 3.5 കിലോ സ്വർണവും 14 ലക്ഷത്തോളം രൂപയുടെ കറൻസിയും കോടിക്കണക്കിനു രൂപയുടെ നിക്ഷേപ വിവരങ്ങളും കസ്റ്റഡിൽ എടുത്തു മഹസർ തയ്യാറാക്കി സീൽ ചെയ്തു പോലീസ് എസ്കോർട്ടോടെ കൊട്ടാരക്കര സബ് ട്രഷറി യിൽ ഏൽപ്പിച്ചു.

ഫർണിചർ, കമ്പ്യൂട്ടർ ഉൾപ്പെടെ ഉള്ള സാധനങ്ങളുടെ മഹസർ തയ്യാറാക്കി ബ്രാഞ്ചിൽ തന്നെ സൂക്ഷിച്ചു സീൽ ചെയ്തു. പരിശോധനയിൽ ലീഡ് ബാങ്ക് മാനേജർ, എഴുകോൺ IOB ഉദ്യോഗസ്ഥർ, പോലീസ്, താലൂക്ക് ഓഫീസ് ജീവനക്കാരായ അരുൺകുമാർ , NS സുനിൽ, സന്തോഷ്‌കുമാർ , ഷിബു എന്നിവരും പങ്കെടുത്തു. തഹസീൽദാർമാരായ പദ്മചന്ദ്ര കുറുപ്, വിജയകുമാർ ഡെപ്യൂട്ടി തഹസീൽദാർമാരായ റെജി കെ ജോർജ്, സുരേഷ് കുമാർ കെ ജി, ഷിജു ആർ എന്നിവരുടെ നേതൃത്വത്തിൽ പുത്തൂർ കൊട്ടാരക്കര ബ്രാഞ്ചുകളിലും പരിശോധന നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് ബ്രാഞ്ചുകളിലും പരിശോധന നടത്തി 8 തീയതിക്കു മുമ്പായിപരിശോധന പൂർത്തീകരിക്കാനാണ് തീരുമാനം.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment