കൊട്ടാരക്കര: പോലീസിൽ പരാതി കൊടുത്തതിലുള്ള വിരോധത്താൽ വാളകം അണ്ടൂർ പെരുമ്പയിൽ വീട്ടിൽ സാമുവൽ(59) എന്നയാളെ പെരുമ്പ എന്നസ്ഥലത്തു ചായക്കടയിലിരിക്കെ കടയിലുണ്ടായിരുന്ന ഡ്രിങ്ക്സിന്റെ രണ്ടു കുപ്പികൾ അടിച്ചുടച്ചു കഴുത്തിന് നേരെ കുത്തുന്നതിനായി ഓങ്ങിയത് കൈകൊണ്ടു തടഞ്ഞപ്പോൾ ഇടതു കൈമുട്ട് ഭാഗത്തു മുറിവും പിന്നീട് ഇടതു ചെവിയിലും പരിക്കുകൾ പറ്റുകും ചെയ്ത സംഭവത്തിൽ വാളകം വില്ലേജിൽ അണ്ടൂർ വിളയിൽ പുത്തൻ വീട്ടിൽ ജോൺസൺ(70) എന്നയാളെ കൊട്ടാരക്കര പോലീസ് അറസ്റ്റു ചെയ്തു.
