വനിതകളുടെ സംവിധാനത്തിൽ സിനിമ നിർമിക്കുന്ന സർക്കാർ പദ്ധതിയിയിൽ ശ്രുതി നമ്പൂതിരിയുടെ ‘ബി 32 മുതൽ 44’ വരെ എന്ന തിരക്കഥ ഒന്നാം സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടു. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന സംവിധായകരുടെ സിനിമകൾക്കായുള്ള പദ്ധതിയിൽ വി.എസ്. സനോജിന്റെ ‘അരിക്’ എന്ന തിരക്കഥയും അരുൺ ജെ. മോഹന്റെ ‘പിരതി’ എന്ന തിരക്കഥയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയതായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു ഫീച്ചർ ചിത്രം നിർമിക്കുന്നതിനു ഡെവലപ്മെന്റ്, മാർക്കറ്റിങ് ചെലവുകളടക്കം 150 ലക്ഷം രൂപയാണു സർക്കാർ ചെലവാക്കുന്നത്. കെ.എസ്.എഫ്.ഡി.സിക്കാണു നിർമാണ ചുമതല.
