കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ഓൺലൈനിൽ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. www.keralotsavam.com എന്ന ലിങ്കിലൂടെ മത്സരാർഥികൾക്കും ക്ലബ്ബുകൾക്കും രജിസ്റ്റർ ചെയ്യാം. ഡിസംബർ 30 ആണ് അവസാന തീയതി.
കോവിഡ് വ്യാപനം കണക്കിലെടുത്ത് 2021 വര്‍ഷത്തെ കേരളോത്സവം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ കലാമത്സരങ്ങള്‍ മാത്രമാണ് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് ബ്ലോക്ക്തലങ്ങളിലെ മത്സരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. മത്സരാര്‍ത്ഥികള്‍ക്ക് നേരിട്ട് ജില്ലകളിലേയ്ക്ക് മത്സരിക്കാവുന്നതാണ്.