ചെമ്പഴന്തിയിൽ പ്രവർത്തിക്കുന്ന അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം ശ്രീനാരായണദർശനത്തിൽ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഏതുപ്രായത്തിലുള്ളവർക്കും അപേക്ഷിക്കാം. കോഴ്സും താമസവും ഭക്ഷണവും സൗജന്യമായിരിക്കും. 15 ദിവസമാണ് കോഴ്സ് കാലാവധി. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. 2022 ജനുവരി 10ന് ക്ലാസ് ആരംഭിക്കും.
