തെന്മല : കൊച്ചച്ചൻ വിലപറഞ്ഞ റബ്ബർ തടി ആര്യങ്കാവ് സ്വദേശിയായ സഞ്ജു ജോസഫ് എന്നയാൾ വാങ്ങിയതിലുള്ള വിരോധം നിമിത്തം പ്രതിയായ ആര്യങ്കാവ് വില്ലേജിൽ ശരത് ഭവനിൽ ശരത്(25) കൊല്ലം തിരുമംഗലം NH റോഡിൽ പുന്നലകാട്ടിൽ തോമസിന്റെ വീടിനു മുൻവശം വച്ച് മോട്ടോർ സൈക്കിളിൽ വന്ന പരാതിക്കാരനെ തടഞ്ഞുനിർത്തി കല്ലെടുത്തു മുഖത്തിടിച്ചും ബൈക്കിൽ നിന്നും വീണയാൾ തറയിലിട്ടു തലയിൽ കല്ലുകൊണ്ടിടിച്ചു ആഴത്തിൽ മുറിവുണ്ടാക്കിയും നെഞ്ചത്തും പുറത്തും കല്ലുകൊണ്ടിടിച്ചും പരിക്കുകൾ പറ്റുന്നതിടയാക്കിയ പ്രതിയെ തെന്മല പോലീസ് അറസ്റ്റു ചെയ്തു.
