പുനലൂർ – പുനലൂർ പ്രൈവറ്റ് ബസ്റ്റാന്റിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ആസാം സോനിത്പൂർ ഡിസ്ട്രിക്ടിൽ സ്വദേശികളായ സ്ത്രീകളെ അവരുടെ താമസ സ്ഥലം മനസിലാക്കിയശേഷം അർധരാത്രി വീട്ടിൽ കതകിനു തട്ടിവിളിച്ചിട്ടു വാതിൽ തുറന്ന ഭര്‍ത്താവിന് കൈയ്യിൽ 800 രൂപ എണ്ണിക്കൊടുത്തിട്ടു ഉത്തരപ്രദേശ് സ്വദേശിയായ മുഹമ്മദ് അർക്കൻ(27), ഫൈസാൻ(25) എന്നിവർ സ്ത്രീകൾക്കൊപ്പം കിടക്കണമെന്നു പറഞ്ഞു വീട്ടിനുള്ളിൽ കത്തിയും ഇരുമ്പുവടിയുമായി അതിക്രമിച്ചുകയറി കത്തികാട്ടി ഭീഷണിപ്പെടുത്തി ഭർത്താക്കന്മാരുമായി സംസാരമുണ്ടായി സ്ത്രീകളെ കയറിപ്പിടിച്ചും അവരുടെ വസ്ത്രം വലിച്ചുകീറിയും പെട്ടെന്ന് അവർ റൂമിൽ കയറി കതകടച്ചു ബഹളം വച്ചപ്പോൾ പ്രതികൾ ഓടിപ്പോവുകയും ചെയ്തിട്ടുള്ളതാണ്. പ്രതികളെ പുനലൂർ പോലീസ് അറസ്റ്റു ചെയ്തു. ആസ്സാം സ്വദേശികൾ കഴിഞ്ഞ പത്തു വർഷമായി പുനലൂർ കേന്ദ്രീകരിച്ചു കരിമ്പിൻ ജ്യൂസ് വ്യാപാരം നടത്തിവരികയായിരുന്നു. ഉത്തരപ്രദേശ് സ്വദേശികളായ പ്രതികൾ പുനലൂർ ടൗണിനടുത്തായി ഗോഡൗണിൽ ചുമട്ടുതൊഴിലാളികളായി ജോലിനോക്കിവരികയായിരുന്നു.
