അമരാവതി : പ്രളയത്തില്‍ മുങ്ങിയ ആന്ധ്രപ്രദേശില്‍ തിരുപ്പതിക്കു സമീപം രായല ചെറുവു ജലസംഭരണിയില്‍ വിള്ളല്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ ജലസംഭരണിയാണിത്. തിരുപ്പതിയിലെ രാമചന്ദ്രപുരത്തെ ജലസംഭരണിയിലെ രണ്ടു ബണ്ടില്‍ വിള്ളലുണ്ടായതായും ഇതിലൂടെ വെള്ളം പുറത്തേക്ക് ഒഴുകുന്നെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
