ഇന്ത്യാന മലയാളി അസോസിയേഷൻ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി നൽകുന്ന സക്കോളർഷിപ്പിന്റെ ആദ്യഘട്ട വിതരണം ചവറ എം. എൽ. എ ഡോ.സുജിത് വിജയൻ പിള്ള ഉത്ഘാടനം ചെയ്തു. FCDP ഹാളിൽ നടന്ന ചടങ്ങിൽ ഫാ. ജോബി സെബാസ്റ്റ്യൻ അധ്യക്ഷനായി. TMS പ്രസിഡന്റ് ശ്രീമതി. ആഗ്നെസ് ജോൺ സ്വാഗതം ആശംസിച്ചു. സജീന.എസ്, റിയ. ടി, ജെനി. വി, റീജമോൾ എന്നിവർ സ്ക്കോളർഷിപ് ഏറ്റു വാങ്ങി. 2019ൽ 7 ലക്ഷത്തോളം രൂപയുടെ സ്ക്കോളർഷിപ്പാണ് ഇന്ത്യാന മലയാളി അസോസിയേഷൻ FCDP മുഖാന്തരം നൽകിയത്. കംപ്യൂട്ടർ പരിശീലനം പൂർത്തിയാക്കിയ 15 വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണവും നടത്തി. റവ. ഫാ. ജോ ഫെർണണ്ടസ് (ഡയറക്ടർ, ബോയ്സ് ഹോം ), ശ്രീ. എൻ ടോമി (കൗൺസിലർ, പള്ളിത്തോട്ടം ), സിസ്റ്റർ. മേരി കരുവേലിൽ (TMS അസി. ഡയറക്ടർ ) എന്നിവർ ആശംസകൾ അർപ്പിച്ചു. മത്സ്യ തൊഴിലാളി സമൂഹത്തെ പ്രതിനിധീകരിച്ച് 70ൽ പരം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
