കൊട്ടാരക്കര : തോരാത്ത മഴയും വെള്ളപ്പൊക്കവും വകവയ്ക്കാതെ തകരാറിലായ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുവാൻ നെഞ്ചൊപ്പം വെള്ളത്തിൽ ഇറങ്ങി നിന്ന് സാഹസീകമായി ഫീഡറിൻ്റെ കേടുപാടുകൾ തീർത്ത് വൈദുതി ബന്ധം പുനസ്ഥാപിച്ച കൊട്ടാരക്കര കെ.എസ്.ഇ.ബി ഈസ്റ്റ് സെക്ഷനിലെ ലൈൻമാൻമാരായ സന്തോഷ്, മധു എന്നിവരെ കൊട്ടാരക്കര ജെ.സി.ഐയുടെ " സല്യൂട്ട് ദ സൈലൻറ് വർക്കർ" എന്ന പ്രോഗ്രാമിൽ പ്രസിഡൻ്റ് കെ. മനോഹരൻ, സബ് എൻ ജിയർ വിനോദ് എന്നിവർ ചേർന്ന് ആദരിച്ചു.ജെ.സി.ഐ പ്രസിഡൻറ് കെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം ഡയറക്ടർ സാംസൺ പാളക്കോണം സ്വാഗതം പറഞ്ഞു, സബ് എൻജിനിയർ വിനോദ് ,ജെ സി ഐ സെക്രട്ടറി കമൽ ലാൽ, സാംകുട്ടി ജോർജ്ജ്, അനിയൻകുഞ്ഞ്, ജോൺ ജോർജ്, മോനച്ചൻ, ഷംനാദ്, മാമച്ചൻ, എന്നിവർ ആശംസാ പ്രസംഗം നടത്തി . മധു ,സന്തോഷ് എന്നിവർ മറുപടി പ്രസംഗം നടത്തി.