തിരുവനന്തപുരം : സംസ്ഥാനത്ത് അതി ശക്തമായ മഴയും പ്രകൃതി ദുരന്തങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജില്ലാതല മഴ സാധ്യത പ്രവചന പ്രകാരം ഇന്ന് എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ടും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചിട്ടിട്ടുണ്ട്.
നാളെ എറണാകുളം, ഇടുക്കി,തൃശൂർ,കോഴിക്കോട്,കണ്ണൂർ ,കാസറഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ടും കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാവരും പരമാവധി ജാഗ്രത പുലർത്തേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ വ്യക്തമാക്കി.