അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് 14ന് ഓണ്‍ലൈനില്‍ നിര്‍വഹിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തിരുവനന്തപുരത്ത് ആര്‍ഡിആര്‍ ഹാളില്‍ രാവിലെ 10ന് പരിപാടി നടക്കും. 68-ാമത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സഹകരണ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിമ്പോസിയങ്ങള്‍, സെമിനാറുകള്‍ എന്നിവ താലൂക്ക് തലത്തില്‍ നടക്കും. സഹകരണ യൂണിയനാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. 14ന് എല്ലാ സ്ഥാപനങ്ങളിലും സഹകരണ പതാക ഉയര്‍ത്തുമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന് അറിയിച്ചു.
