കൊട്ടാരക്കര: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഔദ്യോഗികപക്ഷം വൻ വിജയം നേടി. പുനലൂർ റെയിൽവേ യുണിറ്റ് ഉൾപ്പെടെ ജില്ലയിലെ 28 യുണിറ്റുകളിലെ 48 സീറ്റുകളിലേക്ക് നാമനിർദ്ദേശപത്രിക സമർപ്പണം പൂർത്തിയായപ്പോൾ കുണ്ടറ, ഈസ്റ്റ് കല്ലട, കൊട്ടാരക്കര, പുത്തൂർ, അഞ്ചൽ ഒഴികെയുള്ള 37 സീറ്റുകളിൽ ഔദ്യോഗിക പാനലിൽ പ്പെട്ടവർക്ക് എതിരില്ലായിരുന്നു. നിലവിലെ ജില്ലാ സെക്രട്ടറി കെ.ഉണ്ണികൃഷ്ണപിള്ള, നിക്സൺ ചാൾസ്, എസ് നജീം(എഴുകോൺ),ഭൂവനചന്ദ്രൻ നായർ, ഷാജഹാൻ, പ്രമോദ് സി ആർ(ശാസ്താംകോട്ട), ജയചന്ദ്രബാബു, മധുസൂദനൻ(ശൂരനാട്), സാജു ആർ എൽ (ട്രാഫിക്),രാജേഷ് കുമാർ,ബിജു എ പി(പൂയപ്പള്ളി), കൃഷ്ണകുമാർ പി, അമീൻ കെ(പുനലൂർ), അരുൺ കുമാർ ജെ പി, ബിജു ജി എസ് നായർ (പത്തനാപുരം), ആർ ജയകുമാർ(കുന്നിക്കോട്),അരുൺ എസ്, കിഷോർകുമാർ (ഏരൂർ), ഹരികുമാർ(കുളത്തൂപ്പുഴ), എം ജി വിനോദ്(തെന്മല), സന്തോഷ് പി(അച്ചൻകോവിൽ), ഉണ്ണികൃഷ്ണൻ പി, ഹരികുമാർ എൻ(കടക്കൽ), രാജേഷ് എം(ചിതറ), ഗോപകുമാർ പി,സലിം ജെ(ചടയമംഗലം), വിജയൻ എസ്, ബിജു വി പി(ജില്ലാ സ്പെഷൽ ബ്രാഞ്ച്),അജയകുമാർ ആർ(ഡി സി ആർ ബി), രാജു റ്റി, സുജിത് എസ് എൽ(ജില്ലാ ക്രൈംബ്രാഞ്ച്), ശ്രീകുമാർ കെ,ഷൈജു എസ്(ഡിഎച്ച്ക്യു), പ്രസന്നകുമാർ റ്റി (സൈബർ ക്രൈം),ഇന്ദു എ(വനിതാ സെൽ), മനോജ് കുമാർ ഡി എ(എം റ്റി), എസ് സലിം(റെയിൽവേ പുനലൂർ) തുടങ്ങിയവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ന് മത്സരം നടന്ന അഞ്ചൽ പോലീസ് സ്റ്റേഷനിൽ നിലവിലെ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ഷാജഹാൻ എ, ജോതിഷ്, രാജീവൻ ആർ, ഭാസി എസ് (പുത്തൂർ),വാസുദേവൻ പിള്ള എ ജി, ദീപു,സുനിൽ കെ(കൊട്ടാരക്കര), മധുക്കുട്ടൻ റ്റി കെ, ബാബുക്കുട്ട കുറുപ്പ്(ഈസ്റ്റ് കല്ലട),ബാബുകുറുപ്പ്(കുണ്ടറ)എന്നിവർ വൻ വിജയം നേടി.പത്തൊമ്പതാം തിയതി ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ അശോക് കുമാർ വരണാധികാരിയായിരുന്നു.
