ലോകത്തിലെ ഏറ്റവും പരിചയസമ്പന്നമായ മലയാളി പ്രവാസികളുടെ വിഭവശേഷി കേരളത്തിലെ കൂടുതൽ തൊഴിൽ മേഖലകളിൽ പ്രയോനജപ്പെടുത്തണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. നോർക്ക റൂട്ട്സും കെ.എസ്.എഫ്.ഇയുമായി ചേർന്ന് നടപ്പാക്കുന്ന പ്രവാസി ഭദ്രത -മൈക്രോ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഏറ്റവും ആധുനികമായ യന്ത്രസംവിധാനങ്ങളും ജീവതസാഹചര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും പരിചയപ്പെട്ടിട്ടുള്ള പ്രവാസി സമൂഹം കൂടുതൽ പ്രൊഫഷണലിസത്തോടെ കാര്യങ്ങൾ ചെയ്യാനുള്ള അനുഭവപരിജ്ഞാനം ആർജ്ജിച്ചിട്ടുള്ളവരാണ്.
