കൊട്ടാരക്കര : യുവാക്കൾ സാമൂഹ്യ പ്രതിബദ്ധത ഉള്ളവർ ആയി മാറണം കെ. ബി. ഗണേഷ് കുമാർ എം. എൽ. എ. സാമൂഹ്യ തിന്മകൾ ക്കു എതിരെ പോരാടാനും പാവപ്പെട്ടവരെ സഹായിക്കാനും കഴിയും വിധം യുവാക്കൾ പ്രാപ്തരാകണം എന്ന് കെ. ബി. ഗണേഷ് കുമാർ എം. എൽ എ പറഞ്ഞു. യൂത്ത് ഫ്രണ്ട് (ബി ) ജില്ലാ കമ്മിറ്റി ഓഫീസിൽ ഓഫ്സിന്റെ ഉത്ഘാടനത്തോട് അനുബന്ധിച്ചു വികലാഗർ ക്കുള്ള വീൽ ചെയർന്റെ വിതരണം നടത്തി സംസാരിക്കുക ആയിരുന്നു അദ്ദേഹം. വർഗീയതക്കു എതിരെയും, മതനിരപേക്ഷത ഉയർത്തി പിടിക്കാനും യുവാക്കൾ മുൻ നിരയിൽ ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു. മനു ജോയി അധ്യക്ഷൻ ആയി. പാർട്ടി ജില്ലാ പ്രസിഡന്റ് എ. ഷാജു, കെ. പ്രഭാകരൻ നായർ, ജേക്കബ് വര്ഗീസ് വടക്കടത്, നീലേശ്വരം ഗോപാല കൃഷ്ണൻ, പെരുംകുളം സുരേഷ്, കെ കൃഷ്ണൻ കുട്ടി നായർ, വല്ലം രതീഷ്, ഗോഡലി, ഓംകാർ, കരീം തുടങ്ങിയവർ പങ്കെടുത്തു .
