കോവിഡ് കാലഘട്ടം മൂലം കേരളത്തിൽ ഷാഡോ പാൻഡമിക് എന്ന സ്ഥിതിവിശേഷം വർദ്ധിച്ചുവെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി പ്രൊഫ.ആർ ബിന്ദു. കുഞ്ഞുങ്ങൾക്കൊപ്പം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെന്ത്രാപ്പിന്നി പെരുമ്പടപ്പ് ജി എൽ പി എസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൗമാരക്കാലത്ത് ഹിംസാത്മകത വർധിച്ചു വരുന്നതിന് കാരണം ഷാഡോ പാൻഡമിക്കാണ്. ഊർജ്ജത്തിന്റെ വൻതോതിലുള്ള സമാഹാരമാണ് കുട്ടികൾ. അവരിലെ ഊർജ്ജത്തെ ശരിയായ വിധം പുറത്തേയ്ക്ക് പ്രവഹിക്കാനുള്ള സാധ്യത കോവിഡ് കാലഘട്ടം ഇല്ലാതാക്കി.
