Asian Metro News

നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി: മന്ത്രി ജി.ആര്‍ അനില്‍

 Breaking News
  • ക്രിസ്തുമസ്‌കാലത്തെ വ്യാജവാറ്റ് തടയാന്‍ കര്‍ശന നടപടികളുമായി എക്സൈസ് ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വിദേശമദ്യം, മയക്കുമരുന്ന് എന്നിവയുടെ കള്ളക്കടത്ത്, വ്യാജവാറ്റും വ്യാജ മദ്യവിപണനവും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനുവരി മൂന്ന് വരെ ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി കാസര്‍കോട് എക്സൈസ് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന...
  • പൊതുഗതാഗത സൗകര്യ വികസനത്തിന് കേരളവും തമിഴ്‌നാടും കൈകോർക്കും: മന്ത്രി കേരളത്തിലെ പൊതു ഗതാഗത സൗകര്യ വികസനത്തിനായി തമിഴ്‌നാടുമായി കൈകോർക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കേരളത്തിലേയും, തമിഴ്‌നാട്ടിലേയും പൊതു ഗതാഗത രംഗത്ത് കൂടുതൽ സഹരണമാവശ്യപ്പെട്ടു തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രി ആർ.എസ്. രാജാ കണ്ണപ്പയുമായും, ധനകാര്യ മന്ത്രി പളനി...
  • ക്ഷേത്ര വഞ്ചി കുത്തി തുറന്നു മോഷണം പ്രതി അറസ്റ്റിൽ കൊട്ടാരക്കര: മേലില വില്ലേജിൽ ചെങ്ങമനാട് ആശ്രമ നഗറിലുള്ള കല്ലൂർകാവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിനു നടപന്തലിലും വച്ചിരുന്ന കാണിക്ക വഞ്ചി കുത്തിത്തുറന്ന് ഉദ്ദേശം 20 ,000 /- രൂപയോളം അപഹരിച്ച കൊട്ടാരക്കര കിഴക്കേക്കര തോട്ടവിള...
  • ഡോ: ബി. ആർ അംബേദ്കർഭരണ ഘടനാ പരിരക്ഷകളിലൂടെ സമത്വം ഉറപ്പാക്കിയ പോരാളി കൊട്ടാരക്കര:ഭരണഘനാശില്പിയും, പ്രഥമ നിയമ മന്ത്രിയും ആയിരുന്ന ഡോ: ബി. ആർ അംബേദ്കർഅടിച്ചമർത്തപ്പെട്ടവർക്കും അസ്പുശ്യ ജനതയ്ക്കും ഭരണഘടനാ പരിരക്ഷകളിലൂടെ സമത്വം ഉറപ്പാക്കിയ പോരാളിയാണെന്ന് ദളിത് ഫ്രണ്ട്(എം)സംസ്ഥാന പ്രസിഡന്റ്‌ ഉഷാലയം ശിവരാജൻ പറഞ്ഞു.ദളിത് ഫ്രണ്ട്(എം)കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര പ്രസ്സ് ക്ലബ് ഹാളിൽ...
  • യുനെസ്‌കോ ആഗോളപഠനനഗര ശൃംഖലയിലെ സാന്നിധ്യം വൈജ്ഞാനിക സാമ്പത്തിക സമൂഹമായി മാറുന്നതിന്റെ ഭാഗം: മന്ത്രി എം വി ഗോവിന്ദൻ യുനെസ്‌കോയുടെ ഗ്ലോബൽ ലേണിംഗ് സിറ്റി (ആഗോളപഠനനഗര) ശൃംഖലയിൽ തൃശൂർ കോർപ്പറേഷനെയും നിലമ്പൂർ നഗരസഭയേയും ഉൾപ്പെടുത്താൻ ശുപാർശ ചെയ്തതിലൂടെ സംസ്ഥാന സർക്കാരിന്റെ വൈജ്ഞാനിക സാമ്പത്തിക സമൂഹമെന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാവുകയാണെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു....

നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി: മന്ത്രി ജി.ആര്‍ അനില്‍

നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി: മന്ത്രി ജി.ആര്‍ അനില്‍
October 23
10:28 2021

വിതുര: മീനാങ്കല്‍ ദുരിതാശ്വാസക്യാമ്പുകള്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ വെള്ളപ്പൊക്കം ഉണ്ടായ  മീനാങ്കല്‍ പന്നിക്കുഴി പ്രദേശവും മന്ത്രി സന്ദര്‍ശിച്ചു.  മീനാങ്കല്‍ ഗവണ്‍മെന്റ് ട്രൈബല്‍ ഹൈ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ മന്ത്രി അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷം വേണ്ട കുറവുകള്‍ ഉടന്‍തന്നെ പരിഹരിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഷ്ടപരിഹാരങ്ങള്‍ ഉടന്‍ ലഭ്യമാക്കാന്‍ നടപടി ഉണ്ടാകുമെന്നും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ നടപടി വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. പന്നിക്കുഴിയില്‍ വെള്ളം കയറിയ പ്രദേശങ്ങളും കേടുപാടുകള്‍ സംഭവിച്ച വീടുകളും മന്ത്രി സന്ദര്‍ശിച്ചു. പൊന്മുടി ലയങ്ങളില്‍ നിന്നും വിതുര സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചവരെയും മന്ത്രി സന്ദര്‍ശിച്ചു.  ജി.സ്റ്റീഫന്‍ എംഎല്‍എ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ആര്യനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജു മോഹൻ, വിതുര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബുരാജ്,  തഹസില്‍ദാര്‍ ഷാജി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment