Asian Metro News

കൊട്ടാരക്കരയില്‍ ആംബുലൻസ് ഡ്രൈവർമാർ തമ്മിലുള്ള സംഘർഷത്തിൽ കുത്തേറ്റ് ചികത്സയിൽ ആയിരുന്ന യുവാവ് മരിച്ചു.

 Breaking News

October 22
15:31 2021

കൊട്ടാരക്കരയില്‍ ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ ചികത്സയിൽ ആയിരുന്ന മൂന്ന് പേരില്‍ ഒരാള്‍ മരിച്ചു. കുന്നിക്കോട് ആവണീശ്വരം രാജീവ് നിവാസില്‍ രാഹുല്‍ (29) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വിനീതും അപകടനില തരണം ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയിലാണ് വിജയാസ് ആശുപത്രിക്ക് മുന്നില്‍ ഇരു വിഭാഗത്തിലെയും സംഘങ്ങള്‍ ഏറ്റുമുട്ടിയത്. കുത്തേറ്റ രാഹുല്‍ ആശുപത്രിയിലേക്ക് ഓടിക്കയറിയപ്പോള്‍ അക്രമിസംഘം പിന്നാലെയെത്തി വീണ്ടും ആക്രമിച്ചിരുന്നു. അവശനിലയിലായ രാഹുല്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിക്കുന്ത്. സംഭവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment