പതിനാലാം പഞ്ചവത്സര പദ്ധതിയിലെ കാർഷിക പദ്ധതികൾ കർഷകന്റെ മുഖവും മനസ്സും പ്രതിഫലിപ്പിക്കുന്ന തരത്തിൽ കർഷക സൗഹാർദ്ദപരമായിരിക്കമെന്ന് കൃഷിമന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കാർഷിക മേഖലയിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന നൂതന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനായി കർഷകർ മുതൽ കാർഷിക വിദഗ്ധർ വരെയുള്ളവരുടെ ത്രിദിന ശില്പശാല തിരുവനന്തപുരം സമേതിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കൃഷിമന്ത്രി . ചീഫ് സെക്രട്ടറി ഡോ വി പി ജോയി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
