Asian Metro News

കുറ്റാന്വേഷണ രംഗത്ത് കേരള പോലീസിന് ഒരു പൊൻ തൂവൽ കൂടി

 Breaking News
  • ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്‌സ് തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നടത്തുന്ന ആറ് മാസ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിനുള്ള അപേക്ഷയുടെ മാതൃകയും പ്രോസ്‌പെക്ടസും www.statelibrary.kerala.gov.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 20ന് വൈകിട്ട് 5നകം സ്റ്റേറ്റ് ലൈബ്രേറിയൻ, സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, പാളയം, വികാസ്ഭവൻ....
  • സ്‌കൂൾ തുറക്കുന്നതിന്റെ സന്തോഷം കൈറ്റ് വിക്ടേഴ്‌സിൽ പങ്കുവയ്ക്കാം നവംബർ 1 ന് സ്‌കൂൾ തുറക്കുന്നതിന്റെ സന്തോഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ പങ്കുവെയ്ക്കാൻ അവസരം. ഡിജിറ്റൽ ക്യാമറയിലോ നല്ല ക്യാമറ ക്വാളിറ്റിയുള്ള മൊബൈലിലോ ശബ്ദ വ്യക്തതയോടെ ഷൂട്ട് ചെയ്ത വീഡിയോകളാണ് അയയ്‌ക്കേണ്ടത്. മൊബൈലിൽ  ഹൊറിസോണ്ടലായി വേണം ഷൂട്ട്...
  • മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിൽ നഷ്ടപരിഹാരത്തിന് നടപടി: മന്ത്രി ജില്ലാതലത്തിൽ ദുരന്തനിവാരണ വകുപ്പിൽ നിന്നുള്ള ധനസഹായം കർഷകർക്ക് സമയബന്ധിതമായി എത്തിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. ധനസഹായ വിതരണത്തിനുള്ള അപേക്ഷ ക്ഷണിക്കും. പ്രളയത്തിൽ നാശനഷ്ടം ഉണ്ടായ കർഷകർ അതതു പഞ്ചായത്തിലെ മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻപക്കലോ, ക്ഷീരവികസന വകുപ്പിന്റെ ബ്ലോക്ക്തലത്തിലെ ഓഫീസിലോ പത്ത്...
  • കൃഷി നാശം- നഷ്ടപരിഹാരത്തിനുള്ള നടപടികൾ നവംബർ 10 നകം പൂർത്തീകരിക്കണം: കൃഷി മന്ത്രി സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ചിട്ടുള്ള കർഷകർക്കുള്ള നഷ്ടപരിഹാരം നൽകുന്നതിന് സർക്കാരിലേക്ക് സമർപ്പിക്കേണ്ട ക്ലെയിം നടപടികൾ ഉടൻ തന്നെ പൂർത്തീകരിക്കുന്നതിന് കൃഷിമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൃഷി മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. നടപടികൾ...
  • മഴക്കെടുതി: 42 മരണം; തെക്കൻ തമിഴ്‌നാട് തീരത്തിനു സമീപം ചക്രവാതചുഴി കേരളത്തിലെ മഴക്കെടുതികളിൽ ഒക്‌ടോബർ 12 മുതൽ 20 വരെ 42 മരണങ്ങൾ സംഭവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആറു പേരെ കാണാതായി. ഉരുൾപൊട്ടലിൽ പെട്ട 19 പേരുടെ മൃതദേഹം കണ്ടെത്തി. നിലവിൽ 304 ദുരിതാശ്വാസ ക്യാമ്പുകളിൽ 3851 കുടുംബങ്ങൾ...

കുറ്റാന്വേഷണ രംഗത്ത് കേരള പോലീസിന് ഒരു പൊൻ തൂവൽ കൂടി

കുറ്റാന്വേഷണ രംഗത്ത് കേരള പോലീസിന് ഒരു പൊൻ തൂവൽ കൂടി
October 12
07:42 2021

കൊല്ലം : ഉത്ര വധക്കേസിൽ പ്രതി ഭർത്താവ് കുറ്റക്കാരനെന്ന് വിചാരണ കോടതി. ഇന്ത്യയിൽ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ 3 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻപുണ്ടായ രണ്ട് കേസുകളിലും പ്രതികളെ വിട്ടയച്ചിരുന്നു. മൂന്നാമത്തേതാണ് ഉത്ര വധക്കേസ്. കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ആദ്യ കേസും.

കൊലപാതകമാണെന്ന പരാതിയുമായി ഉത്രയുടെ മാതാപിതാക്കൾ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ഹരിശങ്കർ ഐ.പി.എസ് അവർകളെ കണ്ടതോടെയാണ് ഈ കേസിന് വഴിത്തിരിവ് ഉണ്ടായത്. അദ്ദേഹം ഈ കേസിന്റെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുക മാത്രമല്ല, അദ്ദേഹത്തിന്റെ പൂർണ്ണ മേൽനോട്ടത്തിൽ അന്വേഷണം ആരംഭിച്ചു.

സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചായിരുന്നു അന്വേഷണം. ഉത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രാസപരിശോധനാ ഫലങ്ങൾ, മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന, ഡമ്മി പരീക്ഷണം എന്നിവ നടത്തിയാണ് അഭിമാനകരമായി മാറിയ ഈ കേസിനെ വിജയത്തിലേക്ക് എത്തിച്ചത്.

ഇതിന് മുമ്പ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സമാനമായ രണ്ട് കേസുകൾ തെളിയിക്കാനാവാതെ പരാജയപ്പെടുകയാണ് ഉണ്ടായത്. എന്നാൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത ആദ്യ കേസ് തന്നെ മികവുറ്റതും, പുതുമയാർന്നതുമായ അന്വേഷണ രീതികളിലൂടെ പ്രതി കുറ്റക്കാരനാണെന്ന കുറ്റപത്രം കോടതി ശരിവച്ചിരിക്കുന്നു. രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തിലാണ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായിരുന്ന ശ്രീ.ഹരിശങ്കർ ഐ.പി.എസ് അവർകളുടെ

ഉത്ര വധക്കേസിന്റെ വിജയം ഫൊറൻസിക് സയൻസിൽ പുതിയ അധ്യായത്തിന് കൂടി വഴിതെളിച്ചു. മൃഗങ്ങളെ ഉപയോഗിച്ചു കൊലപ്പെടുത്തുന്നതു സംബന്ധിച്ച പഠനശാഖയ്ക്കാണ് കേസ് വഴിതെളിച്ചത്. പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ബലപ്രയോഗത്തിലൂടെ കടിപ്പിക്കുമ്പോഴുള്ള പല്ലുകളുടെ അകലം. ശരീരത്തിലേക്ക് ഇറങ്ങുന്ന വിഷത്തിന്റെ അളവ് തുടങ്ങിയവ സംബന്ധിച്ചു വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകൾ പഠനം തുടങ്ങി കഴിഞ്ഞു.

ഉത്ര വധക്കേസിൽ പ്രതി ഭർത്താവ് കുറ്റക്കാരനെന്ന് വിചാരണ കോടതി പറഞ്ഞു കഴിഞ്ഞു. ശിക്ഷ അടുത്ത ദിവസം ഉണ്ടാകും.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment