കൊട്ടാരക്കര. കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ കൊട്ടാരക്കര കുടവട്ടൂർ ആശാൻമുക്ക് സ്വദേശി എച് വൈശാഖ് (24) ആണ് പൂഞ്ചിൽ തിവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീര മൃത്യു വരിച്ചത് കുടവട്ടൂർ ആശാൻമുക്ക് വിശാഖത്തിൽ ഹരികുമാറിന്റെയും ബീനയുടെയും മകനാണ് വൈശാഖ്. ശില്പ സഹോദരി ആണ്
. സുരക്ഷാ സൈനികരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്.
വൈശാഖിന് പുറമേ, പഞ്ചാബില്‍ നിന്നുള്ള സുബേദാര്‍ ജസ്വന്തര്‍ സിങ്, മന്ദീപ് സിങ്, ഗജന്‍ സിങ്, ഉത്തര്‍പ്രദേശ് സ്വദേശി സരണ്‍ജിത് സിങ് എന്നിവരാണ് വീരമൃത്യു വരിച്ചതെന്ന് സൈന്യം അറിയിച്ചു.
പൂഞ്ച് ജില്ലയിലെ സുരങ്കോട്ട് മേഖലയിലെ കൃഷ്ണ ഘാട്ടി സെക്ടറിന് സമീപം വനമേഖലയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.