Asian Metro News

കലയ്ക്ക് സമർപ്പിതമായ ജീവിതം: ഗവർണർ

 Breaking News

കലയ്ക്ക് സമർപ്പിതമായ ജീവിതം: ഗവർണർ

കലയ്ക്ക് സമർപ്പിതമായ ജീവിതം: ഗവർണർ
October 11
20:17 2021

ചരിത്ര നടൻ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചനം രേഖപ്പെടുത്തി. മലയാളത്തിലെയും ഇൻഡ്യൻ സിനിമയിലെതന്നെയും ഏറ്റവും മികച്ച നടൻമാരിലൊരാളായ നെടുമുടി വേണുവിന്റെ നിര്യാണം അതീവ ദുഃഖകരമാണ്.

പരമ്പരാഗത കലകളിലും ഭാരതീയ നാട്യപദ്ധതിയിലുമുള്ള അപാരജ്ഞാനം അദ്ദേഹത്തിന്റെ അഭിനയത്തിൽ പ്രതിഫലിച്ചു.  ഈ അറിവും അസാമാന്യ താളബോധവും കൊണ്ട് സിനിമയിലും അരങ്ങിലും സോപാന സംഗീതാലാപനത്തിലും തിളങ്ങിയ നെടുമുടിയുടെ ജീവിതം കലയ്ക്ക് സമർപ്പിതമായിരുന്നു.  ഈ വിയോഗത്തിൽ അഗാധമായ ദു:ഖം അറിയിക്കുന്നു. ആത്മാവിന് മുക്തിനേരുന്നു’, ഗവർണർ സന്ദേശത്തിൽ പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment