കൊട്ടാരക്കര : പുത്തൂര്‍ ഞാങ്കടവ് പാലത്തില്‍ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയ വെണ്ടാര്‍ പാണ്ടറ സ്വദേശി വിജയകുമാറിന്റെ (40) മൃതദേഹമാണ് കിട്ടിയത്. ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊതുരംഗത്ത് സജീവമായിരുന്നു വിജയകുമാര്‍. ആറ്റിന് കരയില്‍ നിന്നും സ്കൂട്ടറും ലൈസന്‍സും മറ്റ് രേഖകളും ഇന്നലെ പുത്തൂര്‍ പൊലീസ് കണ്ടെടുത്തിരുന്നു. ഇന്നലത്തെ തിരച്ചില്‍ വൈകുന്നേരത്തോടെ അവസാനിപ്പിച്ചിരിന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും. ഭാര്യ : വിദ്യ.
