Asian Metro News

നവരാത്രി മഹോത്സവം: യോഗം ചേർന്നു

 Breaking News
  • പത്മ പുരസ്‌കാര മാതൃകയിൽ സംസ്ഥാന അവാർഡ് നൽകും വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകുന്ന  വിശിഷ്ട വ്യക്തികൾക്കുള്ള കേന്ദ്ര സർക്കാരിന്റെ പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന തലത്തിൽ പരമോന്നത സംസ്ഥാന ബഹുമതി ഏർപ്പെടുത്താൻ തീരുമാനം. പുരസ്‌കാരങ്ങൾക്ക് കേരള പുരസ്‌കാരങ്ങളെന്ന്  പേരു നൽകും. ‘കേരള ജ്യോതി’, ‘കേരള പ്രഭ’, ‘കേരള...
  • ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്‌സ് തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നടത്തുന്ന ആറ് മാസ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിനുള്ള അപേക്ഷയുടെ മാതൃകയും പ്രോസ്‌പെക്ടസും www.statelibrary.kerala.gov.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 20ന് വൈകിട്ട് 5നകം സ്റ്റേറ്റ് ലൈബ്രേറിയൻ, സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, പാളയം, വികാസ്ഭവൻ....
  • സ്‌കൂൾ തുറക്കുന്നതിന്റെ സന്തോഷം കൈറ്റ് വിക്ടേഴ്‌സിൽ പങ്കുവയ്ക്കാം നവംബർ 1 ന് സ്‌കൂൾ തുറക്കുന്നതിന്റെ സന്തോഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ പങ്കുവെയ്ക്കാൻ അവസരം. ഡിജിറ്റൽ ക്യാമറയിലോ നല്ല ക്യാമറ ക്വാളിറ്റിയുള്ള മൊബൈലിലോ ശബ്ദ വ്യക്തതയോടെ ഷൂട്ട് ചെയ്ത വീഡിയോകളാണ് അയയ്‌ക്കേണ്ടത്. മൊബൈലിൽ  ഹൊറിസോണ്ടലായി വേണം ഷൂട്ട്...
  • മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിൽ നഷ്ടപരിഹാരത്തിന് നടപടി: മന്ത്രി ജില്ലാതലത്തിൽ ദുരന്തനിവാരണ വകുപ്പിൽ നിന്നുള്ള ധനസഹായം കർഷകർക്ക് സമയബന്ധിതമായി എത്തിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. ധനസഹായ വിതരണത്തിനുള്ള അപേക്ഷ ക്ഷണിക്കും. പ്രളയത്തിൽ നാശനഷ്ടം ഉണ്ടായ കർഷകർ അതതു പഞ്ചായത്തിലെ മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻപക്കലോ, ക്ഷീരവികസന വകുപ്പിന്റെ ബ്ലോക്ക്തലത്തിലെ ഓഫീസിലോ പത്ത്...
  • കൃഷി നാശം- നഷ്ടപരിഹാരത്തിനുള്ള നടപടികൾ നവംബർ 10 നകം പൂർത്തീകരിക്കണം: കൃഷി മന്ത്രി സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ചിട്ടുള്ള കർഷകർക്കുള്ള നഷ്ടപരിഹാരം നൽകുന്നതിന് സർക്കാരിലേക്ക് സമർപ്പിക്കേണ്ട ക്ലെയിം നടപടികൾ ഉടൻ തന്നെ പൂർത്തീകരിക്കുന്നതിന് കൃഷിമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൃഷി മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. നടപടികൾ...

നവരാത്രി മഹോത്സവം: യോഗം ചേർന്നു

നവരാത്രി മഹോത്സവം: യോഗം ചേർന്നു
September 29
10:28 2021

നവരാത്രി മഹോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് സബ്കളക്റ്ററുടെയും  പോലീസിന്റെയും ആഘോഷകമ്മിറ്റി ഭാരവാഹികളുടെയും യോഗം മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ ചേർന്നു. കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ച് അച്ചടക്കത്തോടെ കാര്യങ്ങൾ ചെയ്യണമെന്ന നിർദേശമാണ് സർക്കാരിനുള്ളതെന്ന് മന്ത്രി പറഞ്ഞു. ഭക്തജനങ്ങളുടെ ആഗ്രഹവും കീഴ്വഴക്കവും പാരമ്പര്യത്തിനും ഒന്നിനും സർക്കാർ എതിരല്ല.

ആവശ്യമുള്ള ആളുകൾ മാത്രം നവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കണം. ഒരാൾ ആവശ്യമുള്ളയിടത്ത് ഒരുപാടുപേർ വന്ന് നിൽക്കേണ്ട കാര്യമില്ല. ആവശ്യക്കാർക്കുള്ള പാസ് പൊലീസ് വിതരണം ചെയ്യും. അതിനുള്ള അപേക്ഷ പൊലീസിന് സമർപ്പിക്കണം. ഉടവാളുമായി വരുന്ന ഭക്തർക്ക് പാറശ്ശാല, നെയ്യാറ്റിൻകര, നേമം തുടങ്ങിയ സ്ഥലങ്ങളിൽ അരമണിക്കൂർ വീതം വിശ്രമം അനുവദിക്കുന്നത് പരിഗണിക്കാവുന്നതാണ്. വെള്ളികുതിരയെ കൊണ്ടുവരുന്ന കാര്യത്തിൽ ഭക്തർക്ക് എന്തെങ്കിലും പ്രയാസം ഉണ്ടെങ്കിൽ കലക്ടറുമായി ആലോചിച്ച് തീരുമാനം എടുക്കും.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment