Asian Metro News

ഇന്ത്യ ബുക്ക്സ് ഓഫ് റിക്കോർഡ്സിൽ ഇടം പിടിച്ചു 5 വയസുക്കാരി സയോന സാറാ സാബ്.

 Breaking News
  • പത്തനംതിട്ട നഗരസഭയില്‍ കണ്‍ട്രോള്‍ റൂം തുറന്നു പത്തനംതിട്ട:  അതിശക്തമായ മഴക്കെടുതിയെ തുടര്‍ന്നുള്ള അടിയന്തിര സാഹചര്യം മുന്‍നിര്‍ത്തി പത്തനംതിട്ട നഗരസഭയില്‍ കണ്‍ട്രോള്‍ റൂം ഏര്‍പ്പെടുത്തി. നഗരസഭാ നിവാസികള്‍ക്ക് 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര അവലോകന യോഗത്തിലാണ് തീരുമാനം....
  • 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് കേന്ദ്രകാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....
  • കൊട്ടാരക്കര നെല്ലിക്കുന്നത്ത് മാതാപിതാക്കൾക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് വയസ്സുകാരനെ രാത്രിയിൽ കാണാതായി. കൊട്ടാരക്കര : നെല്ലിക്കുന്നത്ത് മാതാപിതാക്കൾക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് വയസ്സുകാരനെ രാത്രിയിൽ കാണാതായി. കടത്തിണ്ണയിൽ ക്യാമ്പ് ചെയ്തിരുന്ന സംഘത്തിൽ നിന്നുമാണ് കാണാതായത്. രാത്രിയിൽ സമീപത്തെ തോട്ടിൽ ഫയർ ഫോഴ്സ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ശക്തമായ മഴ ഇന്നലെ രാത്രി മുതൽ പെയ്തു...
  • സംസ്ഥാനത്ത് വെള്ളിയാഴ്ച 8867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം∙ സംസ്ഥാനത്ത് വെള്ളിയാഴ്ച 8867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,734 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9872...
  • സര്‍ക്കാരിന് വേണ്ടി മന്ത്രി കെ. എന്‍. ബാലഗോപാല്‍ പുഷ്പചക്രം സമര്‍പ്പിച്ചു വൈശാഖിന് ജന്മനാടിന്റെ വിട ജമ്മുകാശ്മീരിലെ പൂഞ്ചില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്‍ ഓടനാവട്ടം കുടവട്ടൂര്‍ സ്വദേശി എച്ച്. വൈശാഖിന് ജന്മനാടിന്റെ വിട. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പുഷ്പചക്രം അര്‍പ്പിച്ചു. ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടര്‍...

ഇന്ത്യ ബുക്ക്സ് ഓഫ് റിക്കോർഡ്സിൽ ഇടം പിടിച്ചു 5 വയസുക്കാരി സയോന സാറാ സാബ്.

ഇന്ത്യ ബുക്ക്സ് ഓഫ് റിക്കോർഡ്സിൽ ഇടം പിടിച്ചു 5 വയസുക്കാരി സയോന സാറാ സാബ്.
September 26
12:54 2021

ഷാർജാ : ദൈവ വചനത്തിന്റെ പരമാർത്ഥ സത്യങ്ങളിൽ ഹൃദിസ്ഥമാക്കി 355 വാക്കുകളിൽ കേവലം 1 മിനിറ്റു 53 സെക്കൻഡിൽ പറഞ്ഞു തീർത്തു 5 വയസുകാരി സയോന സാറാ സാബ് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു. ക്രൈസ്തവ സമൂഹത്തിനു അഭിമാനമായി മാറി. ”മാക്സിം ബിബ്ലിക്കൽ ഫാക്ടസ് ” എന്ന ശീർഷകത്തിലാണ് സയോന ഇടം പിടിച്ചിരിക്കുന്നത് . ഇന്ത്യൻ ഹൈസ്കൂൾ ദുബായിൽ കെജി 2 വിദ്യാർത്ഥി ആണ് സിയോണ. ഇന്ത്യക്കാരുടെ സർഗ്ഗാത്മകവും അതുല്യവുമായ കഴിവുകൾ തിരിച്ചറിയാനും അതിനെ വിലയിരുത്തി രേഖപ്പെടുത്താനുമായി 2006 മുതൽ പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോമാണ് ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സ്. 50 പരം വിധികർത്താക്കൾ, വിർച്വൽ പ്ലാറ്റഫോമിൽ നേരിട്ട് വിലയിരുത്തിയാണ് സയോനയെ റെക്കോർഡിനായി പരിഗണിച്ചത്. ഇന്റർനാഷണൽ പ്രോട്ടോക്കോൾ ഫോർ ന്യൂ റെക്കോർഡ്സ്’ (IPNR) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാ നിയമങ്ങളും പാലിച്ചായിരുന്നു ഈ നേട്ടം കൈവരിച്ചത്. ഐ പി സി ഫിലാദൽഫിയ ദുബായ് സഭയിലും കൊട്ടാരക്കര തൃക്കണ്ണമംഗൽ സഭയുടെയും അംഗങ്ങളായ സാബ് കെ അലക്സിന്റെയും ക്രൈസ്തവ എഴുത്തുപുര അപ്പർ റൂം യു. എ ഇ ചാപ്റ്റർ പ്രയർ കോർഡിനേറ്റർ സിജി സാബിന്റെയും മകളാണ് സയോന സാബ്. ഐപിസി സംസ്ഥാന കൗൺസിൽ അംഗവും തൃക്കണ്ണമംഗൽ സഭാ വൈസ് പ്രസിഡൻ്റുമായ ഡി. അലക്സാണ്ടറിൻ്റെ കൊച്ചുമകളാണ് സയോന സാബ്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment