പ്രമുഖ ടെലിവിഷന്‍ താരം ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചു. ചോറ്റാനിക്കര സ്വദേശിനി ഭാഗ്യലക്ഷ്മി (56) ആണ് മരിച്ചത്. എറണാകുളം ഇരുമ്ബനം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലായിരുന്നു അപകടം നടന്നത്.
ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ച സ്കൂട്ടറില്‍ പിന്നാലെ വന്ന ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്. സ്കൂട്ടറില്‍ നിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ജൂഹിയുടെ സഹോദരന് ചിരാഗ് പരിക്കുകളോടെ ആശുപത്രിയിലാണ്. ഭാഗ്യലക്ഷ്മിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് നടക്കും.