ഗുവാഹതി: അസമില്‍ ബ്രഹ്മപുത്ര നദിയില്‍ യാത്രാബോട്ടുകള്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ നിരവധി പേരെ കാണാതായി. രണ്ട് ബോട്ടുകളിലുമായി 120ലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നെന്നാണ് വിവരം. ഇവരില്‍ നൂറോളം പേരെ രക്ഷിച്ചതായി അധികൃതര്‍ പറഞ്ഞു. അസമിലെ ജോര്ഹതിലാണ് സംഭവം.
ബോട്ടുകളിലൊന്ന് ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടാണ്. ബ്രഹ്മപുത്രയിലെ ദ്വീപായ മാജുലിയില്‍ നിന്ന് നിമാതി ഘട്ടിലേക്ക് വരികയായിരുന്നു ഈ ബോട്ട്. എതിരെ വരികയായിരുന്ന ബോട്ടുമായാണ് കൂട്ടിയിടിച്ചത്.