Asian Metro News

ലോക്ഡൗണില്‍ വ്യാജ ഐ.ഡി. കാര്‍ഡ് കാണിച്ച്‌ പൊലീസിനെ കബളിപ്പിച്ച യുവാവ് അറസ്റ്റില്‍

 Breaking News
  • വയോജന പരിപാലനത്തിലെ മികവിന് കേരളത്തിന് വയോശ്രേഷ്ഠ സമ്മാൻ പുരസ്‌കാരം വയോജന പരിപാലത്തിലെ മികച്ച മാതൃകയ്ക്ക് കേന്ദ്ര സർക്കാരിന്റെ ‘വയോശ്രേഷ്ഠ സമ്മാൻ’  പുരസ്‌കാരം കേരളത്തിന് ലഭിച്ചതായി സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.മുതിർന്ന പൗരർക്കുള്ള സേവനങ്ങളും സൗകര്യങ്ങളും ഏറ്റവും നന്നായി നടപ്പിൽ വരുത്തിയതിനാണ് ദേശീയ പുരസ്‌കാരം. ‘രക്ഷിതാക്കളുടെയും മുതിർന്ന പൗരരുടെയും...
  • ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: സൂചികയില്‍ സംസ്ഥാനത്തിന് രണ്ടാം സ്ഥാനം ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. അഞ്ച് മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിയത്. ട്രോഫിയും പ്രശസ്തി...
  • ചൊവ്വാഴ്ച 15,768 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 21,367 കേരളത്തില്‍ ചൊവ്വാഴ്ച 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715, ഇടുക്കി 373,...
  • തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നൻമയുടെ മുഖം നൽകുന്നത് സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തും: മുഖ്യമന്ത്രി തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നൻമയുടെ മുഖം നൽകുന്നത് നമ്മുടെ സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ അത്തരം പ്രസ്ഥാനങ്ങളെ ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകൾ നമ്മുടെ സ്വാതന്ത്ര്യത്തെ തന്നെ അപകടത്തിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ...
  • മാജിക് പ്‌ളാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്റർ മന്ത്രി സന്ദർശിച്ചു കഴക്കൂട്ടം മാജിക് പ്‌ളാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്റർ തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. ഒക്‌ടോബറിൽ ഇവിടെ സംഘടിപ്പിക്കുന്ന സഹയാത്ര പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. വിവിധ ശേഷിയുള്ള കുട്ടികളാണ് ഇവിടെയുള്ളതെന്ന് മന്ത്രി പറഞ്ഞു. ഓരോരുത്തർക്കും വ്യത്യസ്തമായ...

ലോക്ഡൗണില്‍ വ്യാജ ഐ.ഡി. കാര്‍ഡ് കാണിച്ച്‌ പൊലീസിനെ കബളിപ്പിച്ച യുവാവ് അറസ്റ്റില്‍

September 07
09:25 2021

കൊട്ടാരക്കര: വ്യാജ ഐ.ഡി. കാര്‍ഡ് കാണിച്ച്‌ പൊലീസിനെ കബളിപ്പിച്ച യുവാവ് അറസ്റ്റിലായി. ആംബുലന്‍സ് ഡ്രൈവറായ കൊട്ടാരക്കര തലച്ചിറ സ്വദേശി അജ്മല്‍ നസീറാണ് പിടിയിലായത്.

ഞായറാഴ്ച സമ്ബൂര്‍ണ ലോക്ഡൗണില്‍ പൊലീസ് വാഹന പരിശോധന കര്‍ശനമാക്കിയിരുന്നു. എം.സി റോഡില്‍ പരിശോധനക്കിടെ രാവിലെ 11ഓടെ കാറില്‍ വരികയായിരുന്ന ഇയാളെ പൊലീസ് തടഞ്ഞു നിര്‍ത്തി. വെട്ടിക്കവല പഞ്ചായത്തിന്‍െറ ആംബുലന്‍സ് ഡ്രൈവര്‍ ആണെന്ന് പറഞ്ഞ് ഐഡി കാര്‍ഡ് കാണിച്ചു. കേരള സര്‍ക്കാറിന്‍െറ എംബ്ലവും വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ ഒപ്പും ഉള്ളതിനാല്‍ പഞ്ചായത്ത് അബുലന്‍സ് ഡ്രൈവറാണെന്ന് ധരിച്ച്‌ പൊലീസ് ഇയാളെ വിട്ടയച്ചു.

പോകുംമുന്‍പ് ഇയാളുടെ കൈയിലുള്ള ഐഡി കാര്‍ഡിന്‍െറ ഫോട്ടോ പൊലീസ് മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഐഡി കാര്‍ഡില്‍ സംശയം തോന്നിയ പൊലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജമെന്നു കണ്ടെത്തി. വാളകത്തെ ഒരു സ്ഥാപനത്തില്‍ നിന്നാണ് ഐഡി കാര്‍ഡ് കാര്‍ഡ് ഉണ്ടാക്കിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.

ഇത്തരത്തില്‍ വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കി കൂടുതല്‍ പേര്‍ക്ക് വിതരണം ചെയ്തിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment