തിരുവനന്തപുരം:ഞായറാഴ്ച ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ദിവസവും രാത്രി 10 മുതൽ ആറുവരെയുള്ള കർഫ്യൂവും തുടരും. ചൊവ്വാഴ്ച ചേരുന്ന അവലോകനയോഗം സാഹചര്യങ്ങൾ വിലയിരുത്തി നിയന്ത്രണം തുടരണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിനൊപ്പം ജീവിക്കാൻ തയ്യാറെടുക്കണം. വാക്സിനേഷൻ പൂർത്തിയായാലും കോവിഡ് പൂർണമായും വിട്ടുപോവില്ലെന്നാണ് വിദഗ്ധർ പറയുന്നത്. വാക്സിനേഷൻ താരതമ്യേന കുറഞ്ഞരീതിയിൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ പ്രത്യേക വാക്സിനേഷൻ യജ്ഞം നടത്താനും തീരുമാനമുണ്ട്.