കൊപ്പം ടൗൺ നവീകരണത്തിന്റെ രണ്ടാം ഘട്ടത്തിനാവശ്യമായ
ഫണ്ട് ലഭ്യമാക്കുന്നതിനായി പൊതുമരാമത്ത്
വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി ചർച്ച നടത്തിയതായി മുഹമ്മദ് മുഹസിൻ എം.എൽ.എ അറിയിച്ചു.കൊപ്പം ടൗൺ നവികരണത്തിന്റെ രണ്ടാം ഘട്ട നവീകരണത്തിന്റെ
പ്രാഥമികമായി തയ്യാറാക്കിയ മാസ്റ്റർ പ്ലാനുമായാണ്എം. എൽ. എ യുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ കണ്ടത്. കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, സിപിഎം ഏരിയാ സെക്രട്ടറി വിനയകുമാർ തുടങ്ങിയവർ മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു. ഘട്ടം ഘട്ടമായി കൊപ്പം ടൗൺ മണ്ഡലത്തിലെ മാതൃകാ ടൗൺ ആക്കി മാറ്റുക എന്ന ലക്ഷ്യത്തിന് എല്ലാ പിന്തുണയും മന്ത്രി
അറിയിച്ചതായി മുഹമ്മദ് മുഹസിൻ എം.എൽ.എ അറിയിച്ചു.
കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് ഈ പദ്ധതിയ്ക്ക് രണ്ടുകോടി അനുവദിച്ചിരുന്നു. ഒന്നാം ഘട്ട പദ്ധതിക്ക് നല്ല പിന്തുണയാണ് ലഭിച്ചത്. കൊപ്പം ടൗണിൽ സ്ഥിരമായി ഉണ്ടാവുന്ന വെള്ളക്കെട്ടിന് പരിഹാരമാകുന്നു രീതിയിൽ ഡ്രൈനേജ് നിർമ്മിക്കുന്ന പ്രവർത്തികളാണ് നടന്നു വരുന്നത്. ഈ പദ്ധതിയുടെ നവീകരണത്തിന് ആവശ്യമായ സ്ഥലം വിട്ടു നൽകുന്നതിന് കെട്ടിട ഉടമകളിൽ നിന്ന് പൊതുവെ നല്ല പ്രതീകരണമാണ് ലഭിച്ചിട്ടുള്ളത്. മന്ത്രിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ കൊപ്പം ടൗണിന്റെ നവീകരണ പ്രവർത്തിയുടെ സമഗ്രമായ മാസ്റ്റർ പ്ലാൻ ഉടൻ മിനിസ്റ്റർക്ക് സമർപ്പിക്കുമെന്നു മുഹസിൻ എം.എൽ.എ അറിയിച്ചു. കൊപ്പം ടൗൺ നവീകരണത്തിനെ മാതൃകയാക്കിക്കൊണ്ട് ആവശ്യമായ മാറ്റങ്ങളോടെ തന്നെയായിരിക്കും മറ്റു ടൗണുകളുടെ നവീകരണ പ്രവർത്തികളും മുൻഗണന നിശ്ചയിച്ചു കൊണ്ട് നടപ്പിലാക്കുകയെന്നു എം.എൽ.എ. അറിയിച്ചു.
