Asian Metro News

കൊല്ലത്ത്‌ 3188പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

 Breaking News
  • കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂര്‍ 755, പത്തനംതിട്ട 488, ഇടുക്കി 439,...
  • കോവിഡ് 19 ഭവനങ്ങളിലെ സമ്പർക്കത്തിൽ ജാഗ്രത വേണം : ആരോഗ്യ മന്ത്രി ജില്ലയിൽ ഭവന സമ്പർക്കത്തിൽ കൂടുതൽ ജാഗ്രത പുലർത്തിയും വീടുകളിൽ ക്വാറൻ്റൈൻ സൗകര്യമില്ലാത്തവരെ ഡൊമിസിലിയറി കെയർ കേന്ദ്രങ്ങളിലേക്ക് മാറ്റിയും ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ...
  • നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു കട്ടപ്പന നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന ആസാദീ കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി നഗരസഭയില്‍ നടത്തുന്ന പരിപാടിയിലാണ് നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചത്. മികച്ച ശുചീകരണ തൊഴിലാളിയായി തെരഞ്ഞെടുക്കപ്പെട്ട ശരവണനെ...
  • കയാക്കിങ് സംഗമവും പെരിയാർ നദി ശുചീകരണവും നടത്തി കയാക്കിങ് സംഗമവും പെരിയാർ നദി ശുചീകരണവും നടത്തി. ഡിടിപിസി അർബോറെറ്റം റിവർ പെരിയാറിൽ നടന്ന പരിപാടി അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോവിഡാനന്തര പ്രതിസന്ധികളെ തരണം ചെയ്ത് ടൂറിസം മേഖല സജീവമാകുകയാണ്. ആലുവയെ ഒരു മികച്ച ടൂറിസം കേന്ദ്രമായി മാറ്റണമെന്നും...
  • കേരളത്തിൽ വ്യവസായ സംരംഭകർ ആവശ്യപ്പെടുന്നതെല്ലാം ഒരുക്കും: മന്ത്രി കേരളത്തിൽ വ്യവസായ സംരംഭകർ ആവശ്യപ്പെടുന്നതെല്ലാം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. നിയമാനുസൃതമായ എല്ലാം അനുവദിച്ചു നൽകും. കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റാനും സർക്കാർ തയാറെടുക്കുകയാണ്. ഇത്തരത്തിൽ വ്യവസായങ്ങളുമായി ബന്ധപ്പെട്ട 111 പഴയ നിയമങ്ങൾ റദ്ദുചെയ്യാനുള്ള തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി...

കൊല്ലത്ത്‌ 3188പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊല്ലത്ത്‌ 3188പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
September 01
22:23 2021

കൊല്ലം: ജില്ലയില്‍ ഇന്ന് 3188പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1765 പേര്‍ രോഗമുക്തി നേടി. ഇതരസംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 3179 പേര്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.കൊല്ലം കോര്‍പ്പറേഷനില്‍ 385 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-115, കരുനാഗപ്പള്ളി-68, പരവൂര്‍-56, കൊട്ടാരക്കര-25 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഗ്രാമപഞ്ചായത്തുകളില്‍ അഞ്ചല്‍-106, കരീപ്ര-95, പിറവന്തൂര്‍-80, കല്ലുവാതുക്കല്‍-79, കുളത്തൂപ്പുഴ-78, പൂയപ്പള്ളി-67, പോരുവഴി-66, ശാസ്താംകോട്ട -61, ഇളമ്പള്ളൂര്‍, തലവൂര്‍ എന്നിവിടങ്ങളില്‍ 58 വീതവും ഇടമുളയ്ക്കല്‍-57, തൃക്കോവില്‍വട്ടം-53, പത്തനാപുരം-51, തഴവ, പൂതക്കുളം ഭാഗങ്ങളില്‍ 48 വീതവും കുണ്ടറ-47, കുന്നത്തൂര്‍, കൊറ്റങ്കര, ചിറക്കര, ശൂരനാട് വടക്ക് പ്രദേശങ്ങളില്‍ 46 വീതവും കടയ്ക്കല്‍, കുമ്മിള്‍ ഭാഗങ്ങളില്‍ 43 വീതവും ആദിച്ചനല്ലൂര്‍, ഉമ്മന്നൂര്‍, ഏരൂര്‍, തെന്മല എന്നിവിടങ്ങളില്‍ 41 വീതവും കരവാളൂര്‍, ചവറ പ്രദേശങ്ങളില്‍ 39 വീതവും നെടുമ്പന, പവിത്രേശ്വരം ഭാഗങ്ങളില്‍ 37 വീതവും ഇട്ടിവ, ഓച്ചിറ എന്നിവിടങ്ങളില്‍ 36 വീതവും കിഴക്കേ കല്ലട, കുലശേഖരപുരം, തേവലക്കര, തൊടിയൂര്‍, നെടുവത്തൂര്‍, വെളിനല്ലൂര്‍, വെളിയം ഭാഗങ്ങളില്‍ 35 വീതവും പെരിനാട്, വിളക്കുടി പ്രദേശങ്ങളില്‍ 33 വീതവും കുളക്കട, ചാത്തന്നൂര്‍, പേരയം എന്നിവിടങ്ങളില്‍ 32 വീതവും ചടയമംഗലം-31, പന്മന, വെട്ടിക്കവല പ്രദേശങ്ങളില്‍-29 വീതവും മയ്യനാട്, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ 27 വീതവും ക്ലാപ്പന-25, അലയമണ്‍ -24, ശൂരനാട് തെക്ക്-23, തെക്കുംഭാഗം-22, മൈലം-20, ചിതറ -19, മേലില-18, ഇളമാട്, എഴുകോണ്‍ എന്നിവിടങ്ങളില്‍ 17 വീതവും നീണ്ടകര-15, നിലമേല്‍-14, പനയം-13, തൃക്കരുവ-12, പട്ടാഴി-11, പടിഞ്ഞാറേ കല്ലട-ഒന്‍പത്, മണ്‍ട്രോതുരുത്ത്-എട്ട്, പട്ടാഴി വടക്കേക്കര-ആറ്, ആലപ്പാട്-അഞ്ച്, എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment