കണ്ണൂർ പയ്യന്നൂരിൽ ഗാർഹിക പീഡനം കാരണം ആത്മഹത്യ ചെയ്ത സുനീഷയുടെ കൂടുതൽ ശബ്ദരേഖ പുറത്ത്. സ്വന്തം വീട്ടിലേക്ക് പോകാൻ പലതവണ ആവശ്യപ്പെട്ടിട്ടും ഭർത്താവ് സമ്മതിക്കുന്നില്ല. ഭർതൃവീട്ടിൽ ഇനി ജീവിക്കാൻ കഴിയില്ലെന്നും സുനീഷ പറയുന്നുണ്ട്. ഭർത്താവ് വിജീഷുമായുള്ള ശബ്ദരേഖയാണ് പുറത്തുവന്നത്. അതേ സമയം, സുനീഷയുടെ മൊബൈൽ ഫോൺ വിദഗ്ധ സംഘം പരിശോധിക്കും. സുനീഷയുമായി കഴിഞ്ഞദിവസങ്ങളിൽ സംസാരിച്ചവരിൽ നിന്നടക്കം മൊഴിയെടുക്കും. ഭർത്താവ് വിജീഷിനെയും വീട്ടുകാരെയും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു
