കൊട്ടാരക്കര കോടതിയിൽ പെറ്റി കേസുകളുടെ മെഗാ അദാലത്ത് നടത്തുന്നു. സെപ്റ്റംബർ 1 മുതൽ 11 വരെ ആണ് അദാലത്ത് സംഘടിപ്പിച്ചിട്ടുള്ളത്. കക്ഷികൾക്ക് നേരിട്ടോ വക്കീൽ മുഖേനയോ ഹാജരായി പെറ്റി കേസുകൾക്ക് പിഴ അടയ്ക്കാവുന്നതാണ്. കോടതിയിൽ അടിയന്തരമായി പെറ്റി കേസുകൾ തീർപ്പാക്കുന്നതിന് ഈ മെഗാ അദാലത്തിൽ പിഴത്തുകയിൽ വൻ ഇളവ് ഉണ്ടായിരിക്കുന്നതാണ് എന്ന് കോടതിയിൽനിന്ന് അറിയിച്ചിട്ടുള്ളതാണ് ആയതിനാൽ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി നിയമനടപടികളിൽ നിന്ന് ഒഴിവാകുക.
