Asian Metro News

വയനാട് ചാപ്റ്റർ സംഘടിപ്പിച്ച ഓണം സൗഹൃദ സായാഹ്നം ഉദ്ഘാടനം ചെയ്തു

 Breaking News
  • വയോജന പരിപാലനത്തിലെ മികവിന് കേരളത്തിന് വയോശ്രേഷ്ഠ സമ്മാൻ പുരസ്‌കാരം വയോജന പരിപാലത്തിലെ മികച്ച മാതൃകയ്ക്ക് കേന്ദ്ര സർക്കാരിന്റെ ‘വയോശ്രേഷ്ഠ സമ്മാൻ’  പുരസ്‌കാരം കേരളത്തിന് ലഭിച്ചതായി സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.മുതിർന്ന പൗരർക്കുള്ള സേവനങ്ങളും സൗകര്യങ്ങളും ഏറ്റവും നന്നായി നടപ്പിൽ വരുത്തിയതിനാണ് ദേശീയ പുരസ്‌കാരം. ‘രക്ഷിതാക്കളുടെയും മുതിർന്ന പൗരരുടെയും...
  • ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: സൂചികയില്‍ സംസ്ഥാനത്തിന് രണ്ടാം സ്ഥാനം ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. അഞ്ച് മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിയത്. ട്രോഫിയും പ്രശസ്തി...
  • ചൊവ്വാഴ്ച 15,768 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 21,367 കേരളത്തില്‍ ചൊവ്വാഴ്ച 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715, ഇടുക്കി 373,...
  • തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നൻമയുടെ മുഖം നൽകുന്നത് സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തും: മുഖ്യമന്ത്രി തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നൻമയുടെ മുഖം നൽകുന്നത് നമ്മുടെ സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ അത്തരം പ്രസ്ഥാനങ്ങളെ ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകൾ നമ്മുടെ സ്വാതന്ത്ര്യത്തെ തന്നെ അപകടത്തിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ...
  • മാജിക് പ്‌ളാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്റർ മന്ത്രി സന്ദർശിച്ചു കഴക്കൂട്ടം മാജിക് പ്‌ളാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്റർ തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. ഒക്‌ടോബറിൽ ഇവിടെ സംഘടിപ്പിക്കുന്ന സഹയാത്ര പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. വിവിധ ശേഷിയുള്ള കുട്ടികളാണ് ഇവിടെയുള്ളതെന്ന് മന്ത്രി പറഞ്ഞു. ഓരോരുത്തർക്കും വ്യത്യസ്തമായ...

വയനാട് ചാപ്റ്റർ സംഘടിപ്പിച്ച ഓണം സൗഹൃദ സായാഹ്നം ഉദ്ഘാടനം ചെയ്തു

വയനാട് ചാപ്റ്റർ സംഘടിപ്പിച്ച ഓണം സൗഹൃദ സായാഹ്നം ഉദ്ഘാടനം ചെയ്തു
August 25
15:58 2021

കൽപറ്റ: ഓരോ ആഘോഷ വേളകളും പരസ്പരം അറിയാനും അതിലൂടെ സൗഹൃദം വളർത്താനുമാണ് ഉപയോഗപ്പെടുത്തേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിണ്ടന്റ് എസ്.ബിന്ദു പറഞ്ഞു. ഡയലോഗ് സെന്റർ വയനാട് ചാപ്റ്റർ സംഘടിപ്പിച്ച ഓണം സൗഹൃദ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വൈവിധ്യങ്ങളെ അലങ്കാരമാക്കിയ ബഹുസ്വര സമൂഹമാണ് നമ്മുടേത്. പരസ്പരം അടുത്തറിയുമ്പോഴാണ് നമ്മുടെ ബഹുസ്വരത അർത്ഥവത്താകുന്നത്. മനുഷ്യനിലെ നൻമകളാണ് ഇത്തരം കൂട്ടായ്മകളിലൂടെ പ്രസരിപ്പിക്കപ്പെടുന്നത് എന്ന് അവർ പറഞ്ഞു.

ഡയലോഗ് സെന്റർ വയനാട് ചാപ്റ്റർ സെക്രട്ടറി കെ. ജലീൽ ഓണസന്ദേശം നൽകി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിണ്ടന്റ് സി.കെ. സമീർ അധ്യക്ഷത വഹിച്ചു.

മലബാർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ അഡ്വ.പി.ചാത്തുകുട്ടി, മുനിസിപ്പൽ കൗൺസിലർ വിനോദ്, ജില്ലാ ഗ്രാമവികസന പ്രൊജക്ട് ഡയറക്ടർ മജീദ് പി.സി, പവിത്രൻ , കൃഷ്ണകുമാർ , ഡോ. ബാവ കെ പാലുകുന്ന്, കെ.കെ.എസ് നായർ, രഞ്ജിത്ത്, ജോൺ മാതാ, അനിൽ മുണ്ടേരി, ഉണ്ണികൃഷ്ണൻ എന്നിവർ സൗഹൃദാശംസകൾ നേർന്നു.

ഡയലോഗ്‌ സെന്റർ വയനാട് ചാപ്റ്റർ കൺവീനർ മുഹമ്മദ് കലവറ സ്വാഗതവും എം.പി അബൂബക്കർ നന്ദിയും പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment