കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ ടോള്‍ പിരിവ് പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തുടര്‍ന്ന് ടോള്‍ പിരിവ് നിര്‍ത്തിയിരുന്നു. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കുന്നതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.
എന്നാല്‍ ഇന്നുമുതല്‍ ടോള്‍ പിരിക്കാന്‍ ദേശീയ പാത അതോററ്റി ഉത്തരവിട്ടിരുന്നുവെന്നാണ് കരാര്‍ കമ്ബനി പറയുന്നത്. 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന നാട്ടുകാര്‍ക്ക് 285 രൂപയുടെ ഒരു മാസത്തെ പാസ് അനുവദിച്ചിട്ടുണ്ടെന്നും കമ്ബനി പറയുന്നു.
ഡി വൈ എഫ് ഐ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇപ്പോള്‍ ഒരു വശത്തേയ്ക്കുള്ള ടോള്‍ പിരിവ് നിര്‍ത്തി വച്ചു.