കൊട്ടാരക്കര: പരാതിക്കാരിയോട് അപമര്യാദയോടെ പെരുമാറി സംഭവത്തില്‍ രണ്ടു സീനിയര്‍ പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത.ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായാണ് വിവരം. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു ജോണ്‍, രതീഷ് എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടാവുക.
ബിജു ജോണ്‍ പരാതിക്കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്നാണ് ആരോപണം.ഇവരുടെ ഫോണില്‍ വിളിച്ച് അശ്ശീലച്ചുവയോടെ പല തവണ സംസാരിച്ചതായി തെളിവു സഹിതം ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
രതീഷ് പോലീസ് ഉദ്യോഗസ്ഥനു ചേരാത്ത വിധം പൊതുനിരത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി എന്നാണ് പരാതി. രണ്ടു പേര്‍ക്കെതിരെയും എഫ്.ഐ.ആര്.ഇട്ട് കേസെടുത്തിട്ടുണ്ട് പോലീസ് സ്പഷ്യല്‍ ബ്രാഞ്ചും വിവരശേഖരണം നടത്തിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം നടപടിയുണ്ടാകുമെന്നാണ് കൊട്ടാരക്കര ഡി.വൈ.എസ്.പി ആര്.സുരേഷ് നല്കുന്ന സൂചന