Asian Metro News

ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് റീസർവേ നടപടി പൂർത്തിയാക്കും: റവന്യു മന്ത്രി

 Breaking News
  • പത്തനംതിട്ട നഗരസഭയില്‍ കണ്‍ട്രോള്‍ റൂം തുറന്നു പത്തനംതിട്ട:  അതിശക്തമായ മഴക്കെടുതിയെ തുടര്‍ന്നുള്ള അടിയന്തിര സാഹചര്യം മുന്‍നിര്‍ത്തി പത്തനംതിട്ട നഗരസഭയില്‍ കണ്‍ട്രോള്‍ റൂം ഏര്‍പ്പെടുത്തി. നഗരസഭാ നിവാസികള്‍ക്ക് 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര അവലോകന യോഗത്തിലാണ് തീരുമാനം....
  • 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് കേന്ദ്രകാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....
  • കൊട്ടാരക്കര നെല്ലിക്കുന്നത്ത് മാതാപിതാക്കൾക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് വയസ്സുകാരനെ രാത്രിയിൽ കാണാതായി. കൊട്ടാരക്കര : നെല്ലിക്കുന്നത്ത് മാതാപിതാക്കൾക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് വയസ്സുകാരനെ രാത്രിയിൽ കാണാതായി. കടത്തിണ്ണയിൽ ക്യാമ്പ് ചെയ്തിരുന്ന സംഘത്തിൽ നിന്നുമാണ് കാണാതായത്. രാത്രിയിൽ സമീപത്തെ തോട്ടിൽ ഫയർ ഫോഴ്സ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ശക്തമായ മഴ ഇന്നലെ രാത്രി മുതൽ പെയ്തു...
  • സംസ്ഥാനത്ത് വെള്ളിയാഴ്ച 8867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം∙ സംസ്ഥാനത്ത് വെള്ളിയാഴ്ച 8867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,734 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9872...
  • സര്‍ക്കാരിന് വേണ്ടി മന്ത്രി കെ. എന്‍. ബാലഗോപാല്‍ പുഷ്പചക്രം സമര്‍പ്പിച്ചു വൈശാഖിന് ജന്മനാടിന്റെ വിട ജമ്മുകാശ്മീരിലെ പൂഞ്ചില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്‍ ഓടനാവട്ടം കുടവട്ടൂര്‍ സ്വദേശി എച്ച്. വൈശാഖിന് ജന്മനാടിന്റെ വിട. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പുഷ്പചക്രം അര്‍പ്പിച്ചു. ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടര്‍...

ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് റീസർവേ നടപടി പൂർത്തിയാക്കും: റവന്യു മന്ത്രി

ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച്  റീസർവേ നടപടി പൂർത്തിയാക്കും: റവന്യു മന്ത്രി
August 19
10:21 2021

ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് നാലു വർഷത്തിൽ സംസ്ഥാനത്ത് റീസർവേ നടപടികൾ പൂർത്തിയാക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 1550 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ നടത്തുന്നതിനായി 807.98 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നാലു ഘട്ടങ്ങളായാവും ഡിജിറ്റൽ റീസർവേ നടത്തുക. ആദ്യ ഘട്ടത്തിൽ 400 വില്ലേജുകളിൽ റീസർവേ നടത്തുന്നതിന് 339.438 കോടി രൂപയുടെ അനുമതി നൽകിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിന് 156.173 കോടി രൂപയും മൂന്നാം ഘട്ടത്തിന് 156.189 കോടി രൂപയും നാലാം ഘട്ടത്തിൽ 156.186 കോടി രൂപയുടെയും ഭരണാനുമതി നൽകി.

കണ്ടിന്യുവസ്‌ലി ഓപ്പറേറ്റിംഗ് റഫറൻസ് സ്‌റ്റേഷൻ (കോർസ്), റിയൽ ടൈം കൈൻമാറ്റിക് (ആർ. ടി. കെ), ഡ്രോൺ, ലിഡാർ, ഇ. ടി. എസ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഭൂമിയുടെ പ്രത്യേകതയ്ക്കനുസരിച്ച് ഇതിനായി ഉപയോഗിക്കും. ഒരു വില്ലേജിൽ കോർസ് സംവിധാനം ഉപയോഗിച്ച് അഞ്ചര മാസം കൊണ്ട് റീസർവേ നടപടി പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്.
കോർസ്, ഡ്രോൺ സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ ഒരു സർവയറുടെയും ഒരു ഹെൽപറുടേയും സേവനം മതിയെന്ന പ്രത്യേകതയുമുണ്ട്. ഒരു ടീമിന് നാലു ഹെക്ടർ വരെ സ്ഥലം കോർസ് സംവിധാനം ഉപയോഗിച്ച് ഒരേ സമയം സർവേ ചെയ്യാനാവും.

87 വില്ലേജുകളിൽ നേരത്തെ തന്നെ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അവകാശ രേഖ ലഭ്യമാക്കൽ, ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ഏകീകൃതമായ അവകാശ രേഖ, ഓൺലൈൻ സേവനങ്ങൾ, ഭൂമിയുമായി ബന്ധപ്പെട്ട് കാലയങ്ങളായി നിൽക്കുന്ന പ്രശ്‌നങ്ങൾ തീർപ്പാക്കൽ, കൃത്യമായ ഭൂരേഖകളും സ്‌കെച്ചുകളും ലഭ്യമാക്കുക എന്നിങ്ങനെയുള്ള നേട്ടം ഇതിലൂടെ ജനങ്ങൾക്കുണ്ടാകും. ജിയോ കോഓർഡിനേറ്റ് അടിസ്ഥാനമാക്കിയുള്ള മാപ്പിന്റെ സഹായത്താൽ ദുരന്തനിവാരണവും അതിജീവനക്ഷമതാ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാനും പദ്ധതികൊണ്ട് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

സർവേ ഓഫ് ഇന്ത്യ, കേരള റീജ്യണൽ ഡയറക്ടറുടെ സാങ്കേതിക സഹായത്തോടെ സംസ്ഥാന സർവേ ആന്റ് ലാൻഡ് റെക്കോഡ്‌സ് വകുപ്പിനാണ് പദ്ധതിയുടെ നിർവഹണ ചുമതല. പദ്ധതിയുടെ നടത്തിപ്പിനും മേൽനോട്ടത്തിനുമായി സർവേ ഡയറക്‌ട്രേറ്റിൽ ഒരു സംസ്ഥാനതല പദ്ധതി നിർവഹണ യൂണിറ്റ് രൂപീകരിക്കും. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതല നിർവഹണ സമിതികളും രൂപീകരിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയും പദ്ധതി നടത്തിപ്പ് വിലയിരുത്തി നിർദ്ദേശങ്ങൾ നൽകുന്നതിന് രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment