കുന്നിക്കോട് – തലവൂർ മഞ്ഞക്കാല സ്കൂളിനു സമീപം ലക്ഷ്മി നിവാസിൽ ലാൽകുമാറിനെ (34) ആണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. ലാൽകുമാറിനോടെപ്പം കാറിലുണ്ടായിരുന്ന കേസ്സിലെ രണ്ടാം പ്രതി ആശുപത്രിയിൽ ചികിൽസയിലാണ്. 12.08.2021 തീയതി രാത്രി 9 മണിയോടെ കൊല്ലം പുനലൂർ റോഡിൽ കുന്നിക്കോടിന് സമീപം ചേത്തടി എന്ന സ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്. മദ്യലഹരിയിൽ ലാൽ കുമാർ കൊട്ടാരക്കര നിന്നും കുന്നിക്കോട് ഭാഗത്തേക്ക് അമിത വേഗതയിൽ ഓടിച്ചു കൊണ്ടുവന്ന കെഎൽ 80 – 2720-ാം നമ്പർ കാർ, കുന്നിക്കോട് ഭാഗത്തുനിന്നും എതിർദിശയിൽ വന്ന ബുള്ളറ്റിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബുള്ളറ്റ് യാത്രക്കാരായിരുന്ന കേരളപുരം മണ്ഡലം ജംഗ്ഷനിൽ വസന്ത നിലയം വീട്ടിൽ വിജയൻ മകൻ ഗോവിന്ദ് (20), കണ്ണൂർ ജില്ലയിൽ പയ്യന്നൂർ പട്ടോളിവയൽ മുറിയിൽ ചൈതന്യം വീട്ടിൽ അജയൻ മകൾ ചൈതന്യ (19) എന്നിവരാണ് മരണപ്പെട്ടത്. പ്രതികൾക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് പോലീസ് കേസെടുത്തു. കേസിലെ ഒന്നാം പ്രതിയായ ലാൽ കുമാറിനെ ഇന്ന് രാവിലെ 11 മണിയോടെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
