കൊട്ടാരക്കര : കുട്ടികളുടെ ഉച്ച ഭക്ഷണത്തിനുള്ള അരിയിൽ വിഷാശം മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിയും, മുൻ പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തലയും നടപടികൾക്കായി സജീവമായി സർക്കാരുമായി ഇടപെടുന്നു. കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിൽ കീടനാശിനി തളിച്ച 2000 kg പുഴുത്ത അരികണ്ടെത്തിയ സംഭവത്തിൽ മുൻ മുഖ്യ മന്ത്രി സജീവമായി ഇടപെട്ടു. കൊട്ടാരക്കരയിലെ കോൺഗ്രസ് നേതാക്കൾ ചെന്നുകണ്ടു പത്ര റിപ്പോർട്ട് കാണിച്ചപ്പോൾ തന്നെ വളരെ ആശങ്കയോടെ ആണ് അദ്ദേഹം പരാതി കേട്ടത്. ഉടൻ തന്നെ ഭക്ഷ്യ മന്ത്രിയെ വിളിക്കുകയും സ്വന്തം കൈപ്പടയിൽ തന്നെ പരാതി എഴുതി ഭക്ഷ്യ മന്ത്രിക്കു കൊടുക്കുകയും ഈ അരി ഒരു കാരണവശാലും ഭക്ഷ്യധ്യാന്യമായി കൊടുക്കരുതെന്നും അദ്ദേഹം നിർദേശിച്ചു. മുഖ്യ മന്ത്രിയുമായി നേരിട്ട് സംസാരിച്ചു.ഇതിന്റെ ദുരൂഹത മാറ്റാൻ അടിയന്തിരമായി മുഖ്യ മന്ത്രി ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
