തിരുവനന്തപുരം : വിവിധ വൈദ്യുതി പദ്ധതികളുടെ സ്ഥലമേറ്റെടുപ്പ് നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി, റവന്യൂ മന്ത്രി അഡ്വ. കെ രാജനുമായി ചര്‍ച്ച നടത്തി. ഉദുമ മണ്ഡലത്തിലെ കുറ്റിക്കോല്‍ 110 കെ.വി സബ്സ്റ്റേഷന്, ദേലംപടി 33 കെ.വി സബ്സ്റ്റേഷന് തുടങ്ങിയ പദ്ധതികളുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉദുമ എം.എല്‍.എ സി.എച്ച്. കുഞ്ഞമ്പു യോഗത്തില്‍ അവതരിപ്പിച്ചു.
മൈലാട്ടിയില്‍ സ്ഥലം വിറ്റുകിട്ടുന്ന മുറയ്ക്ക് ഉചിതമായ വൈദ്യുതി ഉല്‍പ്പാദന പദ്ധതി തുടങ്ങാനും, തൃശൂര്‍ വൈദ്യുതി ഭവന്റെ നിര്‍മ്മണവും കാവാലം, പിറവൂര്‍, കിടങ്ങറ തുടങ്ങിയ സബ്സ്റ്റേഷനുകളുടെ സ്ഥലമെടുപ്പും വേഗത്തിലാക്കാന്‍ തീരുമാനമായി. തോട്ടിയാര്‍ ജല വൈദ്യുതി പദ്ധതിയുടെ പവര്‍ ഇവാക്ക്വേഷന് വേണ്ടിയുള്ള സ്ഥലമെടുപ്പും രാമക്കല്‍മേട്, കാറ്റില്‍ നിന്നും, വൈദ്യുതി ഉല്പ്പാ ദിപ്പിക്കുന്ന പദ്ധതിയ്ക്കാവശ്യമായ സ്ഥലമെടുപ്പും വേഗത്തിലാക്കും.
യോഗത്തില്‍ ഊര്‍ജ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, കെ.എസ്.ഇ.ബി ചെയര്മാന് ആന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. അശോക്, ലാന്ഡ്് റവന്യൂ കമ്മീഷണര്‍ കെ. ബിജു, ജില്ലാ കളക്ടര്‍മാര്‍, റവന്യൂ വകുപ്പ്, കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
