Asian Metro News

കൊല്ലം ജില്ലയില്‍ 1633 പേര്‍ക്ക് കോവിഡ്

 Breaking News

കൊല്ലം ജില്ലയില്‍ 1633 പേര്‍ക്ക് കോവിഡ്

കൊല്ലം ജില്ലയില്‍ 1633 പേര്‍ക്ക് കോവിഡ്
August 12
12:24 2021

ജില്ലയില്‍ ഇന്ന് 1633 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1165 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 1622 പേര്‍ക്കും എട്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പറേഷനില്‍ 212 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-35, കരുനാഗപ്പള്ളി-34, കൊട്ടാരക്കര-15, പരവൂര്‍-14 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ ഇട്ടിവ-55, പോരുവഴി-52, ഏരൂര്‍-41, ഇളമ്പള്ളൂര്‍-38, കരീപ്ര-34, വെളിയം, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ 33 വീതവും ചാത്തന്നൂര്‍-32, ശൂരനാട് സൗത്ത്, പന്മന, നിലമേല്‍, തലവൂര്‍, ആദിച്ചനല്ലൂര്‍ പ്രദേശങ്ങളില്‍ 31 വീതവും തഴവ, പത്തനാപുരം ഭാഗങ്ങളില്‍ 30 വീതവും കുളത്തൂപ്പുഴ-29, നെടുവത്തൂര്‍, പട്ടാഴി വടക്കേക്കര, പൂതക്കുളം എന്നിവിടങ്ങളില്‍ 28 വീതവും ക്ലാപ്പന -25, തേവലക്കര-24 തൃക്കരുവ-23, കുളക്കട, തൃക്കോവില്‍വട്ടം, മയ്യനാട് ഭാഗങ്ങളില്‍ 22 വീതവും വെളിനല്ലൂര്‍, പെരിനാട്, അഞ്ചല്‍ പ്രദേശങ്ങളില്‍ 21 വീതവും അലയമണ്‍, ചവറ ഭാഗങ്ങളില്‍ 20 വീതവും മൈലം, കൊറ്റങ്കര, എഴുകോണ്‍ എന്നിവിടങ്ങളില്‍ 19 വീതവും ഇടമുളയ്ക്കല്‍, ഇളമാട്, കല്ലുവാതുക്കല്‍, പവിത്രേശ്വരം പ്രദേശങ്ങളില്‍ 17 വീതവും വിളക്കുടി, നെടുമ്പന, തെന്മല, ചടയമംഗലം ഭാഗങ്ങളില്‍ 16 വീതവും ഓച്ചിറ, കുണ്ടറ, പനയം എന്നിവിടങ്ങളില്‍ 15 വീതവും ശൂരനാട് നോര്‍ത്ത്, കടയ്ക്കല്‍, ഈസ്റ്റ് കല്ലട, ആലപ്പാട് പ്രദേശങ്ങളില്‍ 14 വീതവും ചിറക്കര-13, പൂയപ്പള്ളി, മണ്‍ട്രോതുരുത്ത്, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ 10 വീതവും കരവാളൂര്‍, തെക്കുംഭാഗം എന്നിവിടങ്ങളില്‍ ഒന്‍പതു വീതവും വെട്ടിക്കവല, കുലശേഖരപുരം, കുന്നത്തൂര്‍ പ്രദേശങ്ങളില്‍ എട്ടു വീതവും ചിതറ, തൊടിയൂര്‍, നീണ്ടകര, പേരയം, മേലില ഭാഗങ്ങളില്‍ ഏഴു വീതവും പട്ടാഴി-ആറ്, ഉമ്മന്നൂര്‍, കുമ്മിള്‍, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ അഞ്ചു വീതവും ആര്യങ്കാവ്-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment