Asian Metro News

കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരം ആരംഭിച്ചു

 Breaking News
  • പത്തനംതിട്ട നഗരസഭയില്‍ കണ്‍ട്രോള്‍ റൂം തുറന്നു പത്തനംതിട്ട:  അതിശക്തമായ മഴക്കെടുതിയെ തുടര്‍ന്നുള്ള അടിയന്തിര സാഹചര്യം മുന്‍നിര്‍ത്തി പത്തനംതിട്ട നഗരസഭയില്‍ കണ്‍ട്രോള്‍ റൂം ഏര്‍പ്പെടുത്തി. നഗരസഭാ നിവാസികള്‍ക്ക് 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര അവലോകന യോഗത്തിലാണ് തീരുമാനം....
  • 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് കേന്ദ്രകാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....
  • കൊട്ടാരക്കര നെല്ലിക്കുന്നത്ത് മാതാപിതാക്കൾക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് വയസ്സുകാരനെ രാത്രിയിൽ കാണാതായി. കൊട്ടാരക്കര : നെല്ലിക്കുന്നത്ത് മാതാപിതാക്കൾക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് വയസ്സുകാരനെ രാത്രിയിൽ കാണാതായി. കടത്തിണ്ണയിൽ ക്യാമ്പ് ചെയ്തിരുന്ന സംഘത്തിൽ നിന്നുമാണ് കാണാതായത്. രാത്രിയിൽ സമീപത്തെ തോട്ടിൽ ഫയർ ഫോഴ്സ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ശക്തമായ മഴ ഇന്നലെ രാത്രി മുതൽ പെയ്തു...
  • സംസ്ഥാനത്ത് വെള്ളിയാഴ്ച 8867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം∙ സംസ്ഥാനത്ത് വെള്ളിയാഴ്ച 8867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,734 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9872...
  • സര്‍ക്കാരിന് വേണ്ടി മന്ത്രി കെ. എന്‍. ബാലഗോപാല്‍ പുഷ്പചക്രം സമര്‍പ്പിച്ചു വൈശാഖിന് ജന്മനാടിന്റെ വിട ജമ്മുകാശ്മീരിലെ പൂഞ്ചില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്‍ ഓടനാവട്ടം കുടവട്ടൂര്‍ സ്വദേശി എച്ച്. വൈശാഖിന് ജന്മനാടിന്റെ വിട. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പുഷ്പചക്രം അര്‍പ്പിച്ചു. ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടര്‍...

കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരം ആരംഭിച്ചു

കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരം ആരംഭിച്ചു
August 12
13:52 2021

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കൺസ്യൂമർഫെഡിന്റെ ഡിജിറ്റൽ വിപ്ലവത്തിന്റെ ഭാഗമായി ആരംഭിച്ച ത്രിവേണി സ്റ്റോറുകളുടെ ഓൺലൈൻ പതിപ്പായ ബിസിനസ്സ് പോർട്ടൽ consumerfed.in തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു.

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉദ്ഘാടനം ചെയ്തു. കൺസ്യൂമർഫെഡ് റീജിയണൽ മാനേജർ സിന്ധു അധ്യക്ഷത വഹിച്ചു. കൺസ്യൂമർഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ലേഖ സുരേഷ് സന്നിഹിതയായിരുന്നു.

www.consumerfed.in എന്ന വെബ് പോർട്ടൽ വഴി അവശ്യസാധനങ്ങൾ ഉപഭോക്താക്കൾക്ക് ഓർഡർ ചെയ്യാം. ഓൺലൈൻ സ്റ്റോറിലൂടെ ബുക്ക് ചെയ്താൽ 24 മണിക്കൂറിനുള്ളിൽ സാധനം വീട്ടിലെത്തും. ഓൺലൈൻ പേയ്‌മെന്റും ക്യാഷ് ഓൺ ഡെലിവറി സൗകര്യവും ലഭ്യമാണ്. ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ ലഭിക്കുന്ന അതേ നിരക്കിലാണ് ഓൺലൈനിലും സാധനങ്ങൾ നൽകുന്നത്.

ആകർഷകമായ അനവധി ഓഫറുകളും വെബ്‌സൈറ്റിൽ ലഭ്യമാണ്. ദൂരത്തിന്റെ അടിസ്ഥാനത്തിൽ മിതമായ ഡെലിവറി ചാർജ് ഈടാക്കി സേവനങ്ങൾ പരമാവധി ജനങ്ങളിലേക്ക് ഏത്തിക്കുന്നതിലൂടെ അനവധി തൊഴിൽ സാധ്യതകളും സംരംഭം ലക്ഷ്യമിടുന്നു.

കോഴിക്കോട്-വയനാട് ജില്ലകളിലെ ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ സേവനം ജനങ്ങൾക്കിടയിൽ മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്നാണ് എല്ലാ ജില്ലകളിലേക്കും വ്യാപിക്കുന്നത്.

എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡുഗോ എന്ന ഡെലിവറി കമ്പനിയുമായി ചേർന്നാണ് ഉപഭോക്താക്കൾക്ക് സാധനങ്ങൾ എത്തിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിക്ക് പുറമെ ആറ്റിങ്ങലിലും നെടുമങ്ങാടും വെഞ്ഞാറമൂടും ആദ്യ ഘട്ടത്തിൽ സേവനം ലഭിക്കും. ഓണത്തോട് അനുബന്ധിച്ച് ജില്ലയിൽ എല്ലായിടത്തും സേവനം ലഭ്യമാക്കും.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment