Asian Metro News

കൊടകരയില്‍ കിണര്‍ റീചാര്‍ജിങ് പദ്ധതി

 Breaking News
  • ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്‌സ് തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നടത്തുന്ന ആറ് മാസ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിനുള്ള അപേക്ഷയുടെ മാതൃകയും പ്രോസ്‌പെക്ടസും www.statelibrary.kerala.gov.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 20ന് വൈകിട്ട് 5നകം സ്റ്റേറ്റ് ലൈബ്രേറിയൻ, സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, പാളയം, വികാസ്ഭവൻ....
  • സ്‌കൂൾ തുറക്കുന്നതിന്റെ സന്തോഷം കൈറ്റ് വിക്ടേഴ്‌സിൽ പങ്കുവയ്ക്കാം നവംബർ 1 ന് സ്‌കൂൾ തുറക്കുന്നതിന്റെ സന്തോഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ പങ്കുവെയ്ക്കാൻ അവസരം. ഡിജിറ്റൽ ക്യാമറയിലോ നല്ല ക്യാമറ ക്വാളിറ്റിയുള്ള മൊബൈലിലോ ശബ്ദ വ്യക്തതയോടെ ഷൂട്ട് ചെയ്ത വീഡിയോകളാണ് അയയ്‌ക്കേണ്ടത്. മൊബൈലിൽ  ഹൊറിസോണ്ടലായി വേണം ഷൂട്ട്...
  • മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിൽ നഷ്ടപരിഹാരത്തിന് നടപടി: മന്ത്രി ജില്ലാതലത്തിൽ ദുരന്തനിവാരണ വകുപ്പിൽ നിന്നുള്ള ധനസഹായം കർഷകർക്ക് സമയബന്ധിതമായി എത്തിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. ധനസഹായ വിതരണത്തിനുള്ള അപേക്ഷ ക്ഷണിക്കും. പ്രളയത്തിൽ നാശനഷ്ടം ഉണ്ടായ കർഷകർ അതതു പഞ്ചായത്തിലെ മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻപക്കലോ, ക്ഷീരവികസന വകുപ്പിന്റെ ബ്ലോക്ക്തലത്തിലെ ഓഫീസിലോ പത്ത്...
  • കൃഷി നാശം- നഷ്ടപരിഹാരത്തിനുള്ള നടപടികൾ നവംബർ 10 നകം പൂർത്തീകരിക്കണം: കൃഷി മന്ത്രി സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ചിട്ടുള്ള കർഷകർക്കുള്ള നഷ്ടപരിഹാരം നൽകുന്നതിന് സർക്കാരിലേക്ക് സമർപ്പിക്കേണ്ട ക്ലെയിം നടപടികൾ ഉടൻ തന്നെ പൂർത്തീകരിക്കുന്നതിന് കൃഷിമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൃഷി മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. നടപടികൾ...
  • മഴക്കെടുതി: 42 മരണം; തെക്കൻ തമിഴ്‌നാട് തീരത്തിനു സമീപം ചക്രവാതചുഴി കേരളത്തിലെ മഴക്കെടുതികളിൽ ഒക്‌ടോബർ 12 മുതൽ 20 വരെ 42 മരണങ്ങൾ സംഭവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആറു പേരെ കാണാതായി. ഉരുൾപൊട്ടലിൽ പെട്ട 19 പേരുടെ മൃതദേഹം കണ്ടെത്തി. നിലവിൽ 304 ദുരിതാശ്വാസ ക്യാമ്പുകളിൽ 3851 കുടുംബങ്ങൾ...

കൊടകരയില്‍ കിണര്‍ റീചാര്‍ജിങ് പദ്ധതി

കൊടകരയില്‍ കിണര്‍ റീചാര്‍ജിങ് പദ്ധതി
August 11
10:50 2021

തൃശ്ശൂർ:കാലാവസ്ഥ വ്യതിയാനം കണക്കിലെടുത്ത് മഴവെള്ളം ഒഴുകി പോകാതെ കിണറുകളിലും കുളങ്ങളിലും തോടുകളിലും സംഭരിക്കുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന കിണര്‍ റീചാര്‍ജിങ് പദ്ധതി കൊടകരയില്‍ പുരോഗമിക്കുന്നു. ഭൂജലനിരപ്പില്‍ വര്‍ധനവ് ഉണ്ടാക്കുക, വേനല്‍ക്കാലത്ത് ജലക്ഷാമം ഒരു പരിധി വരെ പരിഹരിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.കേരള ഗ്രാമീണ ശുദ്ധജലവിതരണ ശുചിത്വ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഴ കേന്ദ്രം മുഖേനയാണ് കിണര്‍ റീചാര്‍ജിങ് നടക്കുന്നത്. കൊടകര ബ്ലോക്കിന് കീഴില്‍ നിലവില്‍ കിണര്‍ റീചാര്‍ജിങ് ആരംഭിച്ചിരിക്കുന്നത് കൊടകര പഞ്ചായത്തില്‍ മാത്രമാണ്. പഞ്ചായത്തിലെ എണ്ണൂറിലധികം കുടുംബങ്ങള്‍ പദ്ധതി ഗുണഭോക്തൃ ലിസ്റ്റിലുണ്ട്. മുന്നൂറിനടുത്ത് വീടുകളില്‍ ഇതിനകം പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയായി. ശേഷിക്കുന്ന വീടുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പഞ്ചായത്തിലെ 10,000 ത്തിലധികം വരുന്ന വീടുകളിലും പദ്ധതി പൂര്‍ത്തീകരിക്കും. തൃശൂര്‍ കൂടാതെ കണ്ണൂര്‍, പാലക്കാട്, പത്തനംതിട്ട എന്നിങ്ങനെ നാല് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ കിണര്‍ റീചാര്‍ജിങ് നടന്നുവരുന്നത്. കിണര്‍ റീചാര്‍ജ് ചെയ്യേണ്ട ഉപഭോക്താക്കളെ കണ്ടെത്തുന്നത് ഗ്രാമപഞ്ചായത്തുകള്‍ വഴിയാണ്.
മഴവെള്ളം നഷ്ടപ്പെടാതെ ശുദ്ധീകരിച്ച് കിണറില്‍ സംഭരിച്ച് 4 മാസം വരെ കുടിവെള്ളം ലഭ്യമാക്കാന്‍ സാധിക്കും. 1000 ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു മേല്‍ക്കൂരയില്‍ നിന്നും ഒരു വര്‍ഷം ശരാശരി 3 ലക്ഷം ലിറ്റര്‍ മഴവെള്ളം ലഭിക്കുന്നു. 5000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കില്‍ വെള്ളം ശേഖരിച്ചാണ് തുടര്‍ച്ചയായി 4 മാസം ദിനംപ്രതി 40 ലിറ്റര്‍ വെള്ളം ലഭ്യമാക്കുന്നത്.

റീചാര്‍ജ് ചെയ്യുന്ന വിധം

മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളത്തെ പി വി സി പൈപ്പിന്റെ പാത്തിയിലൂടെ ഒഴുക്കി ഒരു പൈപ്പിലൂടെ താഴേക്ക് എത്തിക്കും. ഇവിടെ വെള്ളം ശുദ്ധീകരിക്കുന്ന ‘അരിപ്പ ടാങ്ക്’ സ്ഥാപിക്കുന്നു. ഇത് വീപ്പയോ ഇഷ്ടിക കൊണ്ട് കെട്ടിയ കുഴിയോ ആകാം. ഇതിന്റെ ഏറ്റവും അടിയില്‍ 20 സെന്റിമീറ്റര്‍ കനത്തില്‍ ചരല്‍ക്കല്ല് വിരിക്കും. അതിനുമുകളില്‍ 10 സെ മി കനത്തില്‍ മണല്‍ വിരിക്കുന്നു. ഇതിന് മുകളില്‍ ചിരട്ട കരി, ചരല്‍ എന്നിവയും വിരിക്കുന്നു. ടാങ്കിന്റെ ഏറ്റവും അടിഭാഗത്ത് പി വി സി പൈപ്പ് ഘടിപ്പിച്ചാണ് കുടിവെള്ളം കിണറിലേക്ക് ഇറക്കുക. മേല്‍ക്കൂര മഴവെള്ളം ആദ്യം അരിപ്പയിലേക്കും അവിടെ വെച്ച് ശുദ്ധീകരിക്കുകയും തുടര്‍ന്ന് കിണറിലേക്ക് പതിച്ച് സംഭരിക്കുകയും ചെയ്യുന്നു. കിണറില്‍ വെള്ളം കുറയുന്ന കുടുംബങ്ങളിലെല്ലാം കിണര്‍ റീചാര്‍ജിങ് സംവിധാനം പ്രായോഗികമാക്കാം.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment