പെഗാസസ് സ്പൈവെയര്‍ വിവാദങ്ങളെക്കുറിച്ച് കോടതി നിരീക്ഷണം ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ‘സമാന്തര സംവാദങ്ങള്‍’ നടത്തുന്നതില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു.
പെഗാസസ് സ്പൈവെയര്‍ വിവാദങ്ങളെക്കുറിച്ച് കോടതി നിരീക്ഷണം ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ‘സമാന്തര സംവാദങ്ങള്‍’ നടത്തുന്നതില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു. ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച്, പെഗാസസ് കേസില്‍ കക്ഷികളില്‍ നിന്ന് അച്ചടക്കം പ്രതീക്ഷിച്ചിരുന്നതായി പരാമര്‍ശിച്ചു. പെഗാസസ് ഉപയോഗിച്ച് രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകളില്‍ കോടതി നിരീക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഈ നിരീക്ഷണം.
ചീഫ് ജസ്റ്റിസ് ജസ്ററിസ് എന്‍ വി രമണ, ഹര്‍ജികള്‍ കേള്‍ക്കുന്നതിനിടെയാണ് ഹര്‍ജിക്കാര്‍ വിവിധ അഭിപ്രായങ്ങളുമായി സുപ്രീംകോടതി പരിഗണിക്കുന്ന വിഷയങ്ങളില്‍ ‘സമാന്തര ചര്‍ച്ചകള്‍’ സംഘടിപ്പിച്ചതിനെ വിമര്‍ശിച്ചത്. പെഗാസസ് പ്രശ്നവുമായി ബന്ധപ്പെട്ട എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് കോടതിയിലാണ് ഉത്തരം നല്‍കേണ്ടതെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കേസ് ഓഗസ്റ്റ് 16 ലേക്ക് മാറ്റി.
ബെഞ്ചിലുള്ള എല്ലാവര്ക്കും വേണ്ടിയുള്ള സന്ദേശമാണിത്. വിഷയത്തില്‍ താല്‍പ്പര്യമുള്ള ഏതൊരു ഹര്ജിക്കാരനുംകോടതിയില് വന്നാല്‍, ആ ചര്‍ച്ച നടക്കുമെന്നും ഞങ്ങള്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എല്ലാവര്ക്കും ഈ സംവിധാനത്തില്‍ വിശ്വാസമുണ്ടായിരിക്കണം, ‘സിജെഐ രമണ പറഞ്ഞു.
‘കുറച്ച് അച്ചടക്കം ഉണ്ടായിരിക്കണം. ഒരു മുന്‍ മന്ത്രി എന്ന നിലയിലും പാര്ലമെന്റേറിയന് എന്ന നിലയിലും ഞങ്ങള്‍ നിങ്ങളെ വളരെയധികം ബഹുമാനിക്കുന്നു. ഞങ്ങള്‍ ചില അച്ചടക്കം പ്രതീക്ഷിക്കുന്നു, ‘ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിനോട് ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു
വിഷയം കോടതിയില്‍ ഉള്ളപ്പോള്‍ ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല., മറുപടിയായി, കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.
കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളുടെ പകര്‍പ്പ് സര്‍ക്കാരിന് കൈമാറാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇവ പരിശോധിക്കാന്‍ കൂടുതല്‍ സമയം കേന്ദ്ര സര്‍ക്കാര്‍ സൊളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. അതനുസരിച്ചാണ് കേസ് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്