കൊട്ടാരക്കര: കൊലപാതക കേസിൽ ശിക്ഷാകാലാവധിയ്ക്കിടെ പരോളിലിറങ്ങിയ പ്രതി തൂങ്ങി മരിച്ച നിലയിൽ. കൊട്ടാരക്കര പൂവറ്റൂർ രാജേഷ് ഭവനിൽ തുളസീധരൻ പിള്ള(60) ആണ് മരിച്ചത്. ഇന്ന് രാവിലെ പെരുംകുളത്തെ ബന്ധുവീടിന് സമീപത്തെ റബ്ബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പത്ത് വർഷംമുൻപുള്ള കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് തുളസീധരൻ പിള്ള. പരോളിലിറങ്ങി സ്വന്തം വീട്ടിലെത്തിയപ്പോൾ വീട്ടുകാർ സ്വീകരിക്കാൻ തയ്യാറായില്ല. പെരുംകുളത്തെ ബന്ധുവീട്ടിലുമെത്തിയപ്പോഴും സമാന സ്ഥിതിയായിരുന്നു. തുടർന്നാണ് തൂങ്ങിമരിച്ചതെന്നാണ് കരുതുന്നത്. കൊട്ടാരക്കര പൊലീസ് കേസെടുത്തു. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തും.
