Asian Metro News

സ്റ്റുഡന്റ് പോലീസ് കേഡറ്റ്: കൂടുതൽ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കും

 Breaking News
  • വയോജന പരിപാലനത്തിലെ മികവിന് കേരളത്തിന് വയോശ്രേഷ്ഠ സമ്മാൻ പുരസ്‌കാരം വയോജന പരിപാലത്തിലെ മികച്ച മാതൃകയ്ക്ക് കേന്ദ്ര സർക്കാരിന്റെ ‘വയോശ്രേഷ്ഠ സമ്മാൻ’  പുരസ്‌കാരം കേരളത്തിന് ലഭിച്ചതായി സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.മുതിർന്ന പൗരർക്കുള്ള സേവനങ്ങളും സൗകര്യങ്ങളും ഏറ്റവും നന്നായി നടപ്പിൽ വരുത്തിയതിനാണ് ദേശീയ പുരസ്‌കാരം. ‘രക്ഷിതാക്കളുടെയും മുതിർന്ന പൗരരുടെയും...
  • ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: സൂചികയില്‍ സംസ്ഥാനത്തിന് രണ്ടാം സ്ഥാനം ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. അഞ്ച് മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിയത്. ട്രോഫിയും പ്രശസ്തി...
  • ചൊവ്വാഴ്ച 15,768 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 21,367 കേരളത്തില്‍ ചൊവ്വാഴ്ച 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715, ഇടുക്കി 373,...
  • തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നൻമയുടെ മുഖം നൽകുന്നത് സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തും: മുഖ്യമന്ത്രി തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നൻമയുടെ മുഖം നൽകുന്നത് നമ്മുടെ സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ അത്തരം പ്രസ്ഥാനങ്ങളെ ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകൾ നമ്മുടെ സ്വാതന്ത്ര്യത്തെ തന്നെ അപകടത്തിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ...
  • മാജിക് പ്‌ളാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്റർ മന്ത്രി സന്ദർശിച്ചു കഴക്കൂട്ടം മാജിക് പ്‌ളാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്റർ തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. ഒക്‌ടോബറിൽ ഇവിടെ സംഘടിപ്പിക്കുന്ന സഹയാത്ര പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. വിവിധ ശേഷിയുള്ള കുട്ടികളാണ് ഇവിടെയുള്ളതെന്ന് മന്ത്രി പറഞ്ഞു. ഓരോരുത്തർക്കും വ്യത്യസ്തമായ...

സ്റ്റുഡന്റ് പോലീസ് കേഡറ്റ്: കൂടുതൽ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കും

സ്റ്റുഡന്റ് പോലീസ് കേഡറ്റ്: കൂടുതൽ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കും
August 04
11:25 2021

സാമൂഹ്യ ഉത്തരവാദിത്ത ബോധം പ്രകടിപ്പിക്കാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയം ഉൾപ്പെടെയുള്ള ദുരന്ത വേളകളിൽ നാടിന് ആവശ്യമായ സമയത്ത് ഓടിയെത്താൻ കേഡറ്റുകൾക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ പോതുജന സേവന രംഗത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നൽകിയ സംഭാവന മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പന്ത്രണ്ടാം വാർഷികം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എസ്. പി. സിയുടെ ഗുണഫലം കഴിയുന്നത്ര വിദ്യാർത്ഥികളിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നൂറു ദിന കർമ പരിപാടിയുടെ ഭാഗമായി 197 സ്‌കൂളുകളിൽ കൂടി പദ്ധതി വ്യാപിപ്പിക്കും. അതോടെ സംസ്ഥാനത്ത് ആയിരം വിദ്യാലയങ്ങളിൽ പദ്ധതിയുടെ പ്രവർത്തനം എത്തിക്കാനാവും. നിലവിൽ 32500 സീനിയർ കേഡറ്റുകളും 38000 ജൂനിയർ കേഡറ്റുകളുമുൾപ്പെടെ 63500 കേഡറ്റുകളാണുള്ളത്.

പഠനം പൂർത്തിയാക്കിയ ഒന്നരലക്ഷം കേഡറ്റുകളുമുണ്ട്. പഠനത്തോടൊപ്പം ജീവിത വിജയത്തിന് ആവശ്യമായ മറ്റു പല കഴിവും സ്വായത്തമാക്കാൻ എസ്. പി. സി പദ്ധതി വിദ്യാർത്ഥികൾക്ക് ഉപകരിക്കുന്നു. അഞ്ചു ലക്ഷം വീടുകളിൽ അടുക്കളത്തോട്ടം ഒരുക്കാൻ എസ്. പി. സിക്കായി. ഓൺലൈൻ പഠനത്തിന് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ സമാഹരിച്ച് അർഹരായവർക്ക് നൽകാനും കേഡറ്റുകൾ മുന്നിൽ നിന്നു. 5400 ടെലിവിഷനും 190 ടാബുകളും 578 മൊബൈൽ ഫോണുകളുമാണ് കൈമാറിയത്. വിഷുകൈനീട്ടമായി സമാഹരിച്ച 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നൽകി മാതൃകയായി. ഇതെല്ലാം വിദ്യാർത്ഥികൾക്ക് നാടിനോടുള്ള പ്രതിബദ്ധത ഉയർത്തിക്കാട്ടുന്ന നടപടികളാണ്.

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ നിതാന്ത ജാഗ്രതാ പ്രവർത്തനത്തിനു പുറമെ സമൂഹത്തിലെ അശരണർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് ആശ്വാസവും സുരക്ഷയും ഒരുക്കാൻ എസ്. പി. സിക്ക് കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളെ ഉത്തമ പൗരൻമാരാക്കുന്നതിനു പുറമെ ആത്മവിശ്വാസം, കഠിനാധ്വാനം, സഹാനുഭൂതി, സേവന സന്നദ്ധത തുടങ്ങി ഒട്ടേറെ ഗുണങ്ങൾ ആർജിക്കാനും പദ്ധതി സഹായിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ശരിയായ ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ ഉതകും വിധം വ്യക്തിത്വത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുന്നതാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment