സംസ്ഥാനത്തു പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലും രോഗികളുടെ എണ്ണത്തിലും കുറവുകൾ ഇല്ലങ്കിലും നിയന്ത്രനാണ് കുറവുകൾ ഏർപ്പെടുത്തിയിരിക്കുന്നു. പ്രതിദിന കോവിഡ് കേസുകളിലും ചികിത്സയില്‍ കഴിയുന്ന രോഗബാധിതരുടെ എണ്ണത്തിലും കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ ബഹുദൂരം മുന്നിലാണ്. മരക്കണക്കുകളും ആശ്വാസം നല്‍കുന്നതല്ല. ഇതിനിടെയാണ് ഓണം കേങ്കേമമാക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങുന്നത്. ഓണത്തിന് സമ്പൂര്‍ണ്ണ ഇളവുകള്‍ നല്‍കിയിരിക്കുകയാണ് പിണറായി വിജയന് സര്‍ക്കാര്‍. നിയന്ത്രണങ്ങളിലെ ഇളവുകള്‍ സ്വാതന്ത്ര്യ ദിനത്തിലും ബാധകമാണ്. സംസ്ഥാനത്ത് ശനിയാഴ്ചകളിലെ ലോക്ഡൗണ്‍ ഒഴിവാക്കി. എന്നാല്‍ ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ തുടരും.
പ്രതിദിന കോവിഡ് കേസുകളിലും ചികിത്സയില്‍ കഴിയുന്ന രോഗബാധിതരുടെ എണ്ണത്തിലും കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ ബഹുദൂരം മുന്നിലാണ്. മരക്കണക്കുകളും ആശ്വാസം നല്‍കുന്നതല്ല. ഇതിനിടെയാണ് ഓണം കേങ്കേമമാക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങുന്നത്. ഓണത്തിന് സമ്പൂര്‍ണ്ണ ഇളവുകള്‍ നല്‍കിയിരിക്കുകയാണ് പിണറായി വിജയന് സര്‍ക്കാര്‍. നിയന്ത്രണങ്ങളിലെ ഇളവുകള്‍ സ്വാതന്ത്ര്യ ദിനത്തിലും ബാധകമാണ്. സംസ്ഥാനത്ത് ശനിയാഴ്ചകളിലെ ലോക്ഡൗണ്‍ ഒഴിവാക്കി. എന്നാല്‍ ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ തുടരും.
നിലവില്‍ കര്‍ണ്ണാടകയും തമിഴ്നാടും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ശനം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗള്‍ഫിലേക്കും വിമാന സര്‍വ്വീസുകളില്ല. യു എ ഇ കഴിഞ്ഞ ദിവസം ഇളവുകളോടെ ഇന്ത്യക്കാര്‍ക്ക് പ്രവേശനാനുമതി നല്‍കിയതാണ് ചെറിയൊരു ആശ്വാസം. രോഗ വ്യാപനം കുറഞ്ഞില്ലെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ മലയാളിക്ക് അന്യ സംസ്ഥാനത്തില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ഉണ്ടാകും. ഈ സവിശേഷ സാഹചര്യത്തിലാണ് അടച്ചിടല്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി സമ്പൂര്‍ണ്ണ തുറക്കലിലേക്ക് സംസ്ഥാനം പോകുന്നത്.
ഓണാഘോഷങ്ങള്‍ക്കു ശേഷം രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ഉണ്ടായാല്‍, വീണ്ടുമൊരു സമ്പൂര്‍ണ്ണ അടച്ചിടലിലേക്ക് കാര്യങ്ങള്‍ പോകുമെന്നുറപ്പാണ്. കേരളത്തിലെ സാഹചര്യം കേന്ദ്രവും നിരീക്ഷിക്കുന്നുണ്ട്. കോവിഡിന്റെ വ്യാപനം ഇപ്പോഴും അതിതീവ്രമായി തുടരുകയാണ്. അതുകൊണ്ട് തന്നെ ഓണക്കാലത്തെ ഒന്നിച്ചുകൂടലും കച്ചവടങ്ങളും രോഗ വ്യാപന തോതിനെ എപ്രകാരം ബാധിക്കുമെന്നതില്‍ ആശങ്കയേറുകയാണ്.