കൊട്ടാരക്കര: മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ഇന്നലെ ട്രഷറിയിൽ പോകാനായി വന്ന ഒരു യാത്രക്കാരൻ ബൈക്ക് പാർക്ക് ചെയ്തിട്ട് പോയി തിരിച്ചുവന്നപ്പോൾ ബൈക്ക് സീറ്റ് കവർ കുത്തി കീറിയ നിലയിൽ കാണുകയും തുടർന്ന് പരാതികൊടുകുകയും പരാതിയുടെ അടിസ്ഥാനത്തിൽ അവിടെയുള്ള സിസി ക്യാമറ പരിശോധിച്ചപ്പോൾ കണ്ട ദൃശ്യം ഒരു നായ ബൈക്കിന് മുകളിൽ കയറിയിരുന്ന് കടിച്ചുകീറുന്ന താണ് കണ്ടത്. സിസിടിവി ക്യാമറ അവിടെ ഇല്ലായിരുന്നുവെങ്കിൽപ്രതി ചിലപ്പോൾ സർക്കാർ ഉദ്യോഗസ്ഥരോ സാമൂഹ്യവിരുദ്ധർ എന്നൊക്കെ ആയേനെ…. എന്തായാലും എല്ലാവരും രക്ഷപ്പെട്ടു.
