വല്ലപ്പുഴ : കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് വല്ലപ്പുഴ സർക്കിൾ ആസ്ഥാന ഓഫീസായ യൂത്ത് സ്ക്വയർ ഉദ്ഘാടനം വല്ലപ്പുഴയിൽ
കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് എൻ കെ സിറാജുദ്ധീൻ ഫൈസി വല്ലപ്പുഴ നിർവഹിച്ചു. ചടങ്ങിൽ കേരള മുസ്ലിം ജമാഅത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ. സാന്ത്വനം എമർജൻസി ടീം ഭാരവാഹികളും മർകസ് ഖുർആൻ അക്കാദമി പ്രസിഡന്റ് കളത്തിൽ ഹംസപ്പ ഹാജി, മുഹമ്മദലി സഅദി, മുസ്തഫ കാണിയിൽ തുടങ്ങിയവരും സംസാരിച്ചു. കിടപ്പു രോഗികൾ ഉൾപ്പെടെയുള്ള ആവശ്യക്കാർക്ക് എയർ ബെഡ്, വീൽ ചെയർ, വാക്കിംഗ് സ്റ്റിക്ക് തുടങ്ങി അവശ്യ സാന്ത്വന സാമഗ്രികൾ യൂത്ത് സ്ക്വയർ വഴി ലഭ്യമാകും,അവശ്യ ഭക്ഷ്യ,മരുന്നു വിതരണം, വിദ്യാഭ്യാസ ജീവകാരുണ്യ സഹായങ്ങൾ, കൊവിഡ് മരണാനന്തര പരിപാലനം,അണുനശീകരണം തുടങ്ങി നിരവധി സാന്ത്വന പ്രവർത്തനങ്ങൾ എസ് വൈ എസിനു കീഴിൽ ഇതിനകം നടന്നു വരുന്നുണ്ട്
